MIDDLE EAST

ഇസ്രയേലിലേക്ക് വീണ്ടും ആക്രമണം, 85 ഓളം മോര്‍ട്ടാറുകളും റോക്കറ്റുകളും ലെബനില്‍ നിന്നെത്തിയെന്ന് ഐഡിഎഫ്

വെബ് ഡെസ്ക്

പശ്ചിമേഷ്യന്‍ മേഖലയെ സംഭര്‍ഷഭീതി ഉയര്‍ത്തിക്കൊണ്ട് ലബനന്‍ മേഖലയില്‍ ഇസ്രയേല്‍ ഹിസബുള്ള സംഘര്‍ഷം തുടരുന്നു. ഇസ്രയേലിലേക്ക് ഹിസ്ബുള്ള ആക്രമണം നടത്തിയതായി ഐഡിഎഫും ഇസ്രയേല്‍ ലെബനന് മേല്‍ നാശം വിതയ്ക്കുകയാണ് എന്ന് ഹിസ്ബുള്ളയും ആരോപിച്ചു. ഇസ്രയേല്‍ നഗരങ്ങളിലേക്ക് വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പറയുന്നു. മെതുല മേഖലയെ ലക്ഷ്യമിട്ട് 85 ഓളം മോര്‍ട്ടാറുകളും റോക്കറ്റുകളും ലെബനില്‍ നിന്നെത്തിയെന്നാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംഭവങ്ങള്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ നടത്തിയ ആക്രമണത്തോട് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതിനെ കുറിച്ച് ഇസ്രയേല്‍ വിശദമായി പരിശോധിച്ച് വരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ പുതിയ വ്യോമാക്രമണം നടത്തുന്നതിനിടെ തെക്കന്‍ ലെബനനിലെ മറൂണ്‍ അല്‍-റാസ് ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ ബോംബാക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടു. വടക്കന്‍ ഇസ്രായേലിലെ കാഫ്ര്‍ ഗിലാഡി സെറ്റില്‍മെന്റ്, മെതുല, സഫേദ് നഗരം എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഹിസ്ബുള്ള അവകാശപ്പെട്ടത്. 100 കത്യുഷ റോക്കറ്റുകളും ആറ് ഫലാഖ് റോക്കറ്റുകളും ആക്രമണത്തിന് ഉപയോഗിച്ചതായും ഹിസ്ബുള്ള പറയുന്നു.

അതേസമയം, ഇറാന്‍ നടത്തിയ ആക്രമണത്തോട് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതിനെ കുറിച്ച് ഇസ്രയേല്‍ വിശദമായി പരിശോധിച്ച് വരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യക്ഷ ആക്രമണത്തിന് മുതിര്‍ന്നില്ലെങ്കിലും ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണ വ്യവസായങ്ങളേയും ഇസ്രയേല്‍ ലക്ഷ്യമിട്ടേയ്ക്കും എന്ന നിലയില്‍ വിലയിരുത്തലുകളുണ്ടെങ്കിലും ഈ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെ മുഖം തിരിച്ച സാഹചര്യത്തിലാണ് തിരിച്ചടി വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ നിലയങ്ങള്‍ ലക്ഷ്യമിട്ടൊരു ആക്രണം നടത്തുക എന്ന പദ്ധതിയെ അമേരിക്ക പിന്തുണയ്ക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയരുന്നു.

അതിനിടെ, ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെ ഫുട്ബോളില്‍ നിന്ന് വിലക്കാനുള്ള ഫലസ്തീന്‍ ആഹ്വാനത്തില്‍ ഫിഫ തീരുമാനം വൈകും. വ്യാഴാഴ്ച സൂറിച്ചിലെ ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് തീരുമാനം. 'പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉയര്‍ത്തിയ വിവേചന ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ ഫിഫ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തും,' ഫിഫ പ്രസ്താവനയില്‍ പറഞ്ഞു.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

നടന്‍ മോഹന്‍രാജ് അന്തരിച്ചു

WTC 2023-25 | അവശേഷിക്കുന്നത് എട്ട് മത്സരങ്ങള്‍, പട്ടികയില്‍ ഒന്നാമത്; ഫൈനലുറപ്പിക്കാൻ ഇന്ത്യയ്ക്കാകുമോ?