MIDDLE EAST

'ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തിന് ഇറാൻ'; പൗരന്‍മാരോട് ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ച് യുഎസ്, അതീവ ജാഗ്രത നിർദേശം

വെബ് ഡെസ്ക്

ഇസ്രയേലിനെതിരെ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങള്‍ കരയിലും ശക്തമാക്കാനൊരുങ്ങുകയാണെന്ന ഇസ്രയേലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍.

"ഇസ്രയേലിനെതിരെ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണം നടത്താൻ ഇറാൻ ഒരുങ്ങുന്നുവെന്നതിന്റെ സൂചനകള്‍ അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ ആക്രമണത്തിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാ പിന്തുണയും ഞങ്ങള്‍ ഇസ്രയേലിന് നല്‍കുന്നു. ഇസ്രയേലിനെതിരെ നേരിട്ടുള്ള സൈനിക ആക്രമണം ഇറാന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും," മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎഫ്‌പി അറിയിച്ചു.

ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിനായി ഇസ്രയേലിന് സഹായിക്കാൻ അമേരിക്ക തയാറാണ്. കഴിഞ്ഞ ഏപ്രിലില്‍ ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തപ്പോള്‍ അമേരിക്ക ഇസ്രയേലിനൊപ്പം നിന്ന് ആക്രമണങ്ങള്‍ ചെറുത്തിരുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇസ്രയേലിലെ യുഎസ് എംബസിയിലുള്ള ഉദ്യോഗസ്ഥരോട് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ അമേരിക്ക നിർദേശിച്ചിട്ടുണ്ട്. ഒരു അറിയിപ്പുണ്ടാകുന്നതുവരെ സുരക്ഷിതമായി തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നേരത്തെ ജെറുസലേമിലും ടെല്‍ അവീവിലും കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ സൈന്യം ഏർപ്പെടുത്തിരുന്നു. ഹിസ്ബുള്ളയില്‍ നിന്നോ ഇറാന്റെ ഭാഗത്തുനിന്നോ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചാണ് നടപടി. ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുള്ള ഓപ്പറേഷനുകള്‍ക്കായി സൈന്യം ലെബനനില്‍ പ്രവേശിച്ചകാര്യം അറിയിച്ചതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങളുടെ പ്രഖ്യാപനം.

10,000 സൈനകർ അടങ്ങുന്ന സംഘം അതിർത്തികളിലെത്തിയതായാണ് വിവരം. എന്നാല്‍ ഇവർ ലെബനനിലേക്ക് പ്രവേശിച്ചോ എന്നതില്‍ വ്യക്തതയില്ല.

അഭിമുഖവേളയില്‍ ഇടനിലക്കാരന്റെ സാന്നിധ്യം സ്ഥിരീകരിച്ച് മുഖ്യമന്ത്രി, 'ദ ഹിന്ദു'വിന്റേത് മാന്യമായ സമീപനം

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട

എഡിജിപി അജിത്കുമാറിനെ അവസാനം വരെ കൈവിടില്ല; പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ നടപടിയില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയിലും നിലപാടില്ല

'തൃശൂര്‍ പൂരം കലക്കാന്‍ ആസൂത്രിത കുത്സിത ശ്രമം; പ്രത്യേക ത്രിതല അന്വേഷണം, എഡിജിപി അജിത് കുമാറിന്റെ പങ്ക് പോലീസ് മേധാവി അന്വേഷിക്കും'

സഭാ രഹസ്യങ്ങള്‍ സൂക്ഷിക്കാൻ വഴിതേടി സീറോ മലബാർ സഭ; ഫാ. മുണ്ടാടനെതിരെ അച്ചടക്കനടപടി, രഹസ്യസ്വഭാവമുള്ള രേഖകള്‍ വിരമിച്ച മെത്രാൻമാർക്ക് നൽകില്ല