WORLD

ഹർദീപിന്റെ കൊലപാതകവും വർധിക്കുന്ന കുടിയേറ്റവും; കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യയ്‍ക്കെതിരെന്ന് സർവേ

2023 മാർച്ച് മുതൽ കാനഡയിൽ ഇന്ത്യയെക്കുറിച്ചുള്ള നല്ല അഭിപ്രായത്തിന്റെ മൂല്യനിർണയം 11 പോയിന്റ് കുറഞ്ഞു

വെബ് ഡെസ്ക്

കനേഡിയൻ പൗരന്മാർക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള പൊതുബോധം മാറിയതായി സർവേ റിപ്പോർട്ട്. ഖാലിസ്ഥാൻ അനുകൂലിയായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യക്കെതിരായി വരുന്നതെന്നാണ് സർവേ പറയുന്നത്.

കുടിയേറ്റത്തിനെതിരായ വികാരവും ഇന്ത്യക്കാർക്കെതിരെ നിഷേധാത്മക മനോഭാവം കൂടുന്നതിന് കാരണമായിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പോളിങ് ഏജൻസിയായ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (എആർഐ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.

2023 മാർച്ച് മുതൽ കാനഡയിൽ ഇന്ത്യയെക്കുറിച്ചുള്ള നല്ല അഭിപ്രായത്തിന്റെ മൂല്യനിർണയം 11 പോയിന്റ് കുറഞ്ഞു. രാജ്യത്തെ അനുകൂലമായി വീക്ഷിക്കുന്നതായി പറയുന്നവർ 33 ശതമാനം മാത്രമാണ്. 2019 ൽ ഇന്ത്യയുടെ പോസിറ്റീവ് റേറ്റിങ് 56 ശതമാനം ആയിരുന്നു.

ചൈനക്കെതിരായാണ് ഏറ്റവും മോശം അഭിപ്രായമുള്ളത് . 79 ശതമാനം ആളുകൾക്കും ചൈനയോട് നിഷേധാത്മക നിലപാട് ആണ് ഉള്ളത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ ആരോപിച്ചിരുന്നു. ഇതും ഇന്ത്യക്കെതിരായ ബോധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം കുടിയേറ്റ വിരുദ്ധ വികാരവും ഇന്ത്യക്കെതിരായ പൊതുബോധം ഉറപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ ദർശൻ മഹാരാജ പറഞ്ഞു.

'ഇന്ത്യയും കാനഡയും തമ്മിലുള്ള വഷളായ ഉഭയകക്ഷി ബന്ധത്തിന് ഗുജ്ജാറിന്റെ കൊലപാതകം കാരണമാകുന്നുണ്ടെ ന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ഈ ഘടകം താരതമ്യേന ചെറിയ പങ്ക് മാത്രമാണ് വഹിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. ഏഴോ എട്ടോ മാസത്തിലേറെയായി, അന്തർദേശീയ വിദ്യാർഥികളുടെയും താൽക്കാലിക വിദേശ തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ, ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ് (LMIA) എന്നിവയെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ ഉണ്ട്. ഒരു വ്യക്തിയെ കാനഡയിൽ എത്തിക്കുന്നതിനും കാനഡയിൽ സ്ഥിരതാമസത്തിന് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള ഒരു ഉപാധിയായി മാത്രം ഉതകുന്ന ഉപയോഗശൂന്യമായ കോഴ്സുകൾ, വ്യാജ കോളേജുകൾ എന്നിങ്ങനെ ഈ മേഖലകളെല്ലാം അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് നിറഞ്ഞതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഓരോ കാര്യത്തിലും, ഇന്ത്യക്കാരോ ഇന്ത്യൻ വംശജരായ കനേഡിയൻമാരോ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി കാണുന്നുണ്ട്' എന്നായിരുന്നു ദർശൻ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ നിറയുന്ന ഇന്ത്യ വിരുദ്ധ പോസ്റ്റുകളിൽ ഇത് കാണാൻ സാധിക്കും. പ്രധാനമന്ത്രി ട്രൂഡോ ഒരു ദശലക്ഷം ഇന്ത്യൻ 'അന്താരാഷ്ട്ര വിദ്യാർഥികളെ' ക്ഷണിച്ചതിനാൽ, ടൊറന്റോയും ബ്രാംപ്ടണും ഇനി കാനഡയുടെ ഭാഗമല്ലെന്നടക്കമുള്ള തരത്തിൽ സോഷ്യൽ മീഡിയിയിൽ പോസ്റ്റുകൾ വരുന്നുണ്ട്.

ഡ്രൈവ്-ബൈ വെടിവെപ്പുകൾ, കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ, കാർ മോഷണങ്ങൾ, കവർച്ചകൾ എന്നിവയുടെ വർധനവും ഇൻഡോ-കനേഡിയൻമാരുമായി ബന്ധപ്പെട്ട അക്രമങ്ങളും രാജ്യത്തിനെതിരായ പൊതുബോധം ഉണ്ടാക്കുന്നുണ്ടെന്നും സർവേ പറയുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി