WORLD

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മൈക്ക് പെൻസും ക്രിസ് ക്രിസ്റ്റിയും രംഗത്ത്; പ്രഖ്യാപനം അടുത്തായഴ്ച

ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് കഴിഞ്ഞയാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു

വെബ് ഡെസ്ക്

2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള നീക്കവുമായി മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ന്യൂജേഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റിയും രം​ഗത്ത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ സ്ഥാനാർത്ഥിത്വത്തിനായി മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനൊപ്പം ഇരുവരും മത്സരിക്കും.

ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് കഴിഞ്ഞയാഴ്ച സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെൻസും ക്രിസ്റ്റിയും മത്സരരം​ഗത്തേക്ക് എത്തുന്നത്. ഇതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ ട്രംപിന് കടുത്ത വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്.

ഡോണൾഡ് ട്രംപിന്റെ പല നടപടികളുടെയും കടുത്ത വിമർശകനാണ് പെൻസ്. 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പങ്ക് അന്വേഷിക്കുന്ന ഗ്രാൻഡ് ജൂറിക്ക് മുൻപാകെ മൈക്ക് പെൻസ് നേരത്തെ ഹാജരായിരുന്നു. 2021ജനുവരി ആറിന് നടന്ന യുഎസ് ക്യാപിറ്റോൾ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്നും പെൻസ് നിലപാടെടുത്തു. 2016 ൽ റിപ്പബ്ലിക്കൻ ട്രംപിന്റെ പ്രചാരണത്തിൽ സജീവപങ്കാളിയായിരുന്ന ക്രിസ്റ്റി പിൽക്കാലത്ത് അദ്ദേഹത്തിന്റെ കടുത്ത വിമർശകനായി മാറുകയായിരുന്നു.

തിരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ഇരുവരുടെയും ഔദ്യോഗിക പ്രവേശം ഈ മാസം ആദ്യം ഉണ്ടാകും. ജൂൺ ഏഴിനായിരിക്കും പെൻസ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക. ട്രംപിന് ബൈഡനെ തോൽപിക്കാൻ കഴിയില്ലെന്നു തുറന്നടിച്ച ന്യൂ ജേഴ്സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി, ജൂൺ ആറിനായിരിക്കും പ്രചാരണം തുടങ്ങും.

റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ള ഡോൺൾഡ് ട്രംപിന് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗമും മത്സരിക്കാൻ പദ്ധതിയിടുന്നുണ്ട്. യുഎസ് സെനറ്റർ ടിം സ്കോട്ടും മത്സര രം​ഗത്തുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം