WORLD

പ്രസിഡന്റ് സ്ഥാനാർത്ഥിത്വം: 'പാര്‍ട്ടിയില്‍ പിന്തുണയില്ല', ട്രംപിനെതിരായ മത്സരത്തിൽനിന്ന് മൈക്ക് പെൻസ് പിന്മാറി

വെബ് ഡെസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായി റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രസിഡന്റ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മത്സരത്തിൽ നിന്ന് പിന്മാറി. ശനിയാഴ്ച ലാസ് വെഗാസിൽ വെച്ചുനടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിപാടിയിലാണ് പെൻസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

റിപ്പബ്ലിക്ക് പാർട്ടി അനുയായികളുടെ ഇടയിൽ നടന്ന വോട്ടെടുപ്പുകളിൽ പെൻസ് പിറകിൽ പോയിരുന്നു. ഇതുകൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പെൻസിനെ അലട്ടുന്നുണ്ട്. സെപ്തംബറില്‍ മാത്രം 621,000 ഡോളറിന്റെ ബാധ്യതയാണ് പെൻസിന് ഉണ്ടായത്. 1.2 മില്യൺ ഡോളർ മാത്രമാണ് പെൻസിന്റെ ബാങ്കിൽ ഉള്ളത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാവാനുള്ള മത്സരത്തിൽ മറ്റു റിപ്പബ്ലിക് സ്ഥാനാർത്ഥികളെക്കാൾ ഇത് വളരെ കുറവാണ്.

2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തെച്ചൊല്ലി ട്രംപുമായി പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടായതും ജോ ബൈഡന്റെ 2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള കോൺഗ്രസിൽ അധ്യക്ഷത വഹിച്ചതും റിപ്പബ്ലിക്കൻ വോട്ടർമാരുടെ ഇടയിൽ പെൻസിന്റെ പിന്തുണ നഷ്ടപ്പെടാൻ ഇടയാക്കിയിരുന്നു.

'ഞാൻ ഈ പ്രചാരണം ഉപേക്ഷിക്കുകയാണ്, പക്ഷേ യാഥാസ്ഥിതിക മൂല്യങ്ങൾക്കായുള്ള പോരാട്ടം ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല,' എന്നാണ് മത്സരത്തിൽ നിന്ന് പിന്മാറിയതായി അറിയിക്കുന്ന പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്ന് പെൻസ് പിന്മാറിയെങ്കിലും മത്സരത്തിലുള്ള മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ പെൻസ് തയ്യാറായില്ല.

നേരത്തെ തന്റെ പ്രചാരണ വേളയിൽ മൈക്ക് പെൻസ് ട്രംപിനെതിരെ ആഞ്ഞടിച്ചിരുന്നു. ക്യാപിറ്റോള്‍ കലാപത്തിനെ ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം മറികടക്കാൻ പെൻസിന് അധികാരമുണ്ടെന്ന് തെറ്റായി വാദിച്ചുവെന്നും പെൻസ് പറഞ്ഞിരുന്നു. ജനുവരി 6 ലെ ട്രംപിന്റെ നടപടികൾ മുൻനിർത്തി അധികാരത്തിൽ തിരിച്ചെത്തുന്നതിൽ നിന്ന് ട്രംപിനെ അയോഗ്യനാക്കണമെന്നും പെൻസ് പറഞ്ഞിരുന്നു. ഭരണഘടനയ്ക്ക് മുകളിൽ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുന്ന ആരും ഒരിക്കലും അമേരിക്കയുടെ പ്രസിഡന്റാകാൻ പാടില്ല എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാിരുന്നു പെൻസ് പറഞ്ഞത്. .

അതേസമയം അഭിപ്രായ വോട്ടെടുപ്പുകളിൽ മറ്റു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെക്കാൾ ട്രംപ് ബഹുദൂരം മുന്നിലാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും