WORLD

ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളും ജലസംഭരണികളും വറ്റിവരളുന്നു; ജലസുരക്ഷയില്‍ ആശങ്ക പങ്കുവെച്ച് പഠനം

ഭൂമിയിലെ പകുതിയിലധികം വരുന്ന ജല സ്രോതസുകളും വരള്‍ച്ചയുടെ വക്കിലെന്നും പഠനം

വെബ് ഡെസ്ക്

കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായ വിഭവ ചൂഷണവും മൂലം പ്രകൃതി വിഭവങ്ങള്‍ പലതും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളും, ജലസംഭരണികളും ഉള്‍പ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭൂമിയിലെ പകുതിയിലധികം വരുന്ന ജല സ്രോതസുകളും വരള്‍ച്ചയുടെ വക്കിലാണ്. ഇത് മനുഷ്യരാശിയുടെ ഭാവിയെ തന്നെ അവതാളത്തിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരമല്ലാത്ത ജല ഉപഭോഗവുമാണ് ജല സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത്

നദികള്‍ക്കും മറ്റ് ജലസ്രോതസുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം തടാകങ്ങള്‍ക്ക് നല്‍കാത്തതും ഇവയുടെ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതുമാണ് പലപ്പോഴും വരള്‍ച്ചയിലേക്ക് കൊണ്ടെത്തിക്കുന്നത്

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് മൂന്ന് പതിറ്റാണ്ടുകളായി പ്രതിവർഷം ഏകദേശം 22 ജിഗാ ടൺ എന്ന തോതിൽ ജലം നഷ്ടപ്പെടുന്നതായി അന്താരാഷ്ട്ര ഗവേഷകരുടെ സംഘം നടത്തിയ പഠനത്തിൽ പറയുന്നു. ഇത് അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ ലേക്ക് മീഡിന്റെ അളവിന്റെ 17 ഇരട്ടിയാണ്.

ലോക ജനസംഖ്യയുടെ 25 ശതമാനവും തടാകങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു എന്നതാണ് ഇത്തരമൊരു പഠനത്തിലേത്ത് നയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. നദികള്‍ക്കും മറ്റ് ജലസ്രോതസുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം തടാകങ്ങള്‍ക്ക് നല്‍കാത്തതും ഇവയുടെ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതുമാണ് പലപ്പോഴും വരള്‍ച്ചയിലേക്ക് കൊണ്ടെത്തിക്കുന്നത്.

അമേരിക്ക, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘം 1992 മുതല്‍ 2020 വരെ ഉപഗ്രഹ സര്‍വേയിലൂടെ നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 1972 തടാകങ്ങളും ജലസംഭരണികളും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. താരതമ്യേന വലിയ തടാകങ്ങളുടെ ദൃശ്യങ്ങളാണ് ഉപഗ്രഹങ്ങള്‍ക്ക് പകര്‍ത്താനാകുക എന്നതിനാലാണ് ചെറിയ തടാകങ്ങളെ സര്‍വേയില്‍ നിന്നൊഴിവാക്കിയത്.

ലോകത്തിലെ മഴ ലഭിക്കുന്ന പ്രദേശങ്ങളെയും വരണ്ടപ്രദേശങ്ങളെയും ഇത് ഒരുപോലെ ബാധിക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു ഘടകം
ലോകത്തിലെ മഴ ലഭിക്കുന്ന പ്രദേശങ്ങളെയും വരണ്ട പ്രദേശങ്ങളെയും ഇത് ഒരുപോലെ ബാധിക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു ഘടകം

ലോകത്തിലെ മഴ ലഭിക്കുന്ന പ്രദേശങ്ങളെയും വരണ്ട പ്രദേശങ്ങളെയും ഇത് ഒരുപോലെ ബാധിക്കുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു ഘടകം. ആമസോണിലെയും ആര്‍ട്ടിക് തടാകങ്ങളിലെയും ഉഷ്ണമേഖലാ തടാകങ്ങളില്‍ ജലനഷ്ടം കണ്ടെത്തി. ഇത് വരള്‍ച്ചയുടെ വ്യാപ്തി കൂടുന്നതിന് തെളിവാണ്. ജലസംഭരണികള്‍ വറ്റുന്നതിന് പ്രധാന കാരണം അതില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളാണ്. അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ മെഡിലില്‍ സംഭരണശേഷിയുടെ 17 മടങ്ങ് കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വരണ്ടവ വീണ്ടും വരളുകയും ,സമ്പുഷ്ടമായവ വീണ്ടും സമ്പുഷ്ടമാകുന്നതുമായ അവസ്ഥയാണ് നീരുറവകള്‍ക്ക് സംഭവിക്കുന്നത്

എന്നാല്‍ ഭൂരിഭാഗം ആഗോള തടാകങ്ങളും കുറഞ്ഞുവരികയാണെങ്കിലും, ഏതാണ്ട് നാലിലൊന്ന് ജലസംഭരണികളിലെ ജലത്തിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായി. വരണ്ടവ വീണ്ടും വരളുകയും ,സമ്പുഷ്ടമായവ വീണ്ടും സമ്പുഷ്ടമാകുന്നതുമായ അവസ്ഥയാണ് നീരുറവകള്‍ക്ക് സംഭവിക്കുന്നത് എന്നാണ് ഗവേഷക സംഘം പറയുന്നത്.

തടാകങ്ങളുടെ സംഭരണശേഷിയിലുണ്ടാകുന്ന കുറവ് ഏറെ പ്രാധാന്യം നല്‍കേണ്ട വിഷയമാണെന്നും കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും ഈ മേഖലയില്‍ ആവശ്യമാണെന്നും അല്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സംഭവിക്കാം എന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ