ഇലോൺ മസ്ക് 
WORLD

ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ? ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം; പുതിയ അഭിപ്രായ വോട്ടെടുപ്പുമായി മസ്ക്

അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താന്‍ അംഗീകരിക്കുമെന്ന് മസ്‌ക് പറയുന്നു.

വെബ് ഡെസ്ക്

ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉപയോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് ഇലോൺ മസ്ക്. ഇതിനായി പുതിയ അഭിപ്രായ സർവേ തുടങ്ങിയിരിക്കുകയാണ് മസ്ക്. ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ ഒഴിയണോ എന്നാണ് ചോദ്യം. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അഭിപ്രായ വോട്ടെടുപ്പ് സംബന്ധിച്ച് മസ്ക് ട്വീറ്റ് ചെയ്തത്. വോട്ട് ചെയ്തതിന് ശേഷം ആളുകൾക്ക് തങ്ങൾ രേഖപ്പെടുത്തിയ അഭിപ്രായവും കാണാനാകും. ഇന്ത്യൻ സമയം വൈകിട്ട് 4:30 വരെയാണ് വോട്ടെടുപ്പ് നടക്കുക. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും മസ്ക് ഉപയോക്താക്കളോട് പറഞ്ഞു. അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താന്‍ അംഗീകരിക്കുമെന്ന് മസ്‌ക് പറയുന്നു.

ട്വിറ്റർ ഏറ്റെടുത്തത് മുതല്‍ കമ്പനിയുടെ നയത്തില്‍ വലിയ പരിഷ്കാരങ്ങളാണ് മസ്ക് കൊണ്ടുവന്നത്. ട്വിറ്റർ ഒഴികെയുള്ള മറ്റ് സമൂഹമാധ്യമങ്ങളെയും അവയുടെ ഉള്ളടക്കവും പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുന്ന ട്വിറ്ററിന്റെ പുതിയ നയം കഴിഞ്ഞ ദിവസമാണ് നിലവിൽ വന്നത്. ഇതിന് പിന്നാലെയാണ് മസ്കിന്റെ വോട്ടെടുപ്പ്. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രചാരണം ട്വിറ്ററില്‍ ഇനി അനുവദിക്കില്ല എന്ന നയമാണ് കമ്പനിക്ക്.

അതേസമയം, ഫലം എതിരായാൽ മസ്ക് സിഇഒ സ്ഥാനം ഒഴിയുമോയെന്നതിൽ വ്യക്തതയില്ല. എന്നാൽ, അടുത്ത തലവനെ കണ്ടെത്തിയിരിക്കാമെന്നുള്ള ഒരു ഉപയോക്താവിന്റെ ട്വീറ്റിന് മറുപടിയായി, തനിക്ക് പിൻഗാമി ഉണ്ടാകില്ലെന്ന് മസ്ക് കുറിച്ചു. ട്വിറ്ററിന്റെ സിഇഒ ആയി അധികകാലം തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പകരം മറ്റൊരാളെ കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

സൈറ്റ് തീരുമാനങ്ങളിൽ കമ്പനിയെ ഉപദേശിക്കുന്നതിനായി 2016-ൽ രൂപീകരിച്ച സന്നദ്ധ സംഘടനയായ ട്വിറ്ററിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി കൗൺസിൽ കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടു. കൂടാതെ, മസ്കിനെതിരെ വിമർശനം ഉന്നയിച്ച പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചിരുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്നുള്ള വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ, പത്രപ്രവർത്തന സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിഷേധത്തിന് ശേഷമാണ് മസ്‌ക് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം