WORLD

ആനക്കൊമ്പ് വ്യാപാരത്തിന് ഇന്ത്യയുടെ പിന്തുണ തേടി നമീബിയ

വെബ് ഡെസ്ക്

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ആനക്കൊമ്പ് വ്യാപാര നിരോധനം ഒഴിവാക്കാന്‍ ഇന്ത്യയുടെ പിന്തുണ തേടി നമീബിയ. ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടതിന് പിന്നാലെയാണ് നമീബിയയുടെ ആവശ്യം. കരാറില്‍ ആനക്കൊമ്പ് എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും ജൈവവൈവിധ്യം സംരക്ഷിക്കുമെന്നും കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡെയ്‌ഞ്ചേര്‍ഡ് സ്പീഷീസ് ഓഫ് ഫ്‌ളോറ ആന്‍ഡ് ഫോന' (സൈറ്റ്‌സ്) യിലുള്‍പ്പെടെ ഇരു കക്ഷികളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പറയുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ആനക്കൊമ്പിന്റെ ഉപയോഗവും കയറ്റുമതിയും അനുവദിക്കുന്നതിന് നമീബിയ ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്.

നവംബറില്‍ വിഷയം വോട്ടിനിടുകയും വോട്ടിങ്ങില്‍ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്താല്‍, 1980 മുതല്‍ നിലവിലുള്ള ആനക്കൊമ്പ് കച്ചവടം ചെയ്യുന്നത് നിരോധിക്കുന്ന നിയമത്തില്‍ മാറ്റം ഉണ്ടാവുകയും ചെയ്യും. അടുത്ത മാസം പനാമയില്‍ നടക്കാനിരിക്കുന്ന സൈറ്റ്‌സിന്റെ 19-ാമത് സമ്മേളനത്തില്‍ ഇന്ത്യ നിലപാട് അറിയിക്കുമെന്നും വിഷയത്തില്‍ സര്‍ക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യയിലെ സൈറ്റ്‌സ് മേധാവി എസ് പി യാദവ് പറഞ്ഞു. ആനക്കൊമ്പ് കച്ചവടം അനുവദിക്കുന്നത് രാജ്യപുരോഗതിക്ക് സഹായകമാകുമെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്തുണ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നമീബിയയുടെ വനം, പരിസ്ഥിതി, ടൂറിസം വകുപ്പ് മേധാവി റോമിയോ മുയുണ്ട പറഞ്ഞു.

ജൂലൈ 20-നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നമീബിയന്‍ ഡെപ്യൂട്ടി പ്രധാന മന്ത്രി നെട്ടുമ്പോ നണ്ടിയുമായി ചീറ്റകളെ കൊണ്ടു വരാനുള്ള കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ കരാറിന്റെ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും പുറത്ത് വിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നടപടികളുടെ ഭാഗമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത് ഞങ്ങളുടെ ചര്‍ച്ചകളിലുടനീളം ചീറ്റകള്‍ക്കൊപ്പം ആനകളും ഉണ്ടായിരുന്നു എന്നാണ്. നമീബിയക്ക് പുറമേ ബോട്ട്‌സ്വാന, ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി ആനകളുടെ എണ്ണം കൂടുന്നുവെന്നും അതിനാല്‍ ആനക്കൊമ്പിന്റെ വില്‍പ്പന അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം മൃഗങ്ങളെ സംരക്ഷിക്കാന്‍ ഉപയോഗപ്പെടുത്താമെന്നാണ് രാജ്യങ്ങളുടെ നിലപാട്

എന്നാല്‍ ആനക്കൊമ്പിന്റെ ഏത് തരത്തിലുള്ള വ്യാപാരവും ആനകള്‍ക്ക് ഭീഷണിയാവുമെന്നാണ് എതിര്‍ക്കുന്നവരുടെ പ്രധാന വാദം.1989ല്‍ ആനക്കൊമ്പിന്റെ വ്യാപാരം ആഗോളതലത്തില്‍ നിരോധിക്കുകയും ആഫ്രിക്കന്‍ ആനകളെയെല്ലാം സൈറ്റ്‌സിന്റെ അപ്പെന്‍ഡിക്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പട്ടികയിലുള്‍പ്പെട്ട ആനകളുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള ആനക്കൊമ്പ് വ്യാപാരവും നിയമ വിരുദ്ധമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി ഏകദേശം 30000 കിലോയോളം ആനക്കൊമ്പാണ് സൂക്ഷിച്ചിരിക്കുന്നത്. 250 മില്ല്യണിലധികം രൂപ വില വരുന്നതാണ് ഈ ശേഖരം.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി