WORLD

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് നാന്‍സി പെലോസി

വെബ് ഡെസ്ക്

യു എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ച് നാന്‍സി പെലോസി. രണ്ട് പതിറ്റാണ്ടോളം ഡെമോക്രാറ്റുകളെ നയിച്ച നാന്‍സി പെലോസി, പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതായി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് രാജി. പാര്‍ട്ടിയുടെ നോമിനേഷനില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ പാർട്ടിയുടെ കെവിന്‍ മക്കാര്‍ത്തി അടുത്ത സ്പീക്കറാകും. ജനപ്രതിനിധി സഭാ സ്പീക്കറായ ആദ്യ വനിതയും, ദശാബ്ദത്തില്‍ രണ്ടുതവണ ഈ പദവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയുമാണ് 82കാരിയായ നാന്‍സി പെലോസി.

അടുത്ത കോൺഗ്രസ് സമ്മേളിക്കുന്ന ജനുവരി വരെ പെലോസി തുടരും. 2003-ല്‍ സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന പെലോസി 2006-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണത്തിലെത്തിയതോടെ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ വനിതയായി മാറി. 2018 ല്‍ വീണ്ടും സ്പീക്കര്‍ സ്ഥാനം അലങ്കരിച്ചു.

പുതിയ തലമുറയുടെ സമയം വന്നിരിക്കുന്നുവെന്നാമ് രാജി പ്രഖ്യാപിച്ച് പെലോസിയുടെ പ്രതികരണം. സ്പീക്കറോ നേതാവോ ആകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും എന്നാല്‍ അടുത്ത വര്‍ഷം കോണ്‍ഗ്രസില്‍ തുടരുമെന്നും പെലോസി പറഞ്ഞു.

കഴിഞ്ഞ മാസം സാന്‍ ഫ്രാന്‍സിസ്‌കോയിലെ വീട്ടില്‍ വെച്ച് തന്റെ ഭര്‍ത്താവ് പോളിനെതിരായ ക്രൂരമായ ആക്രമണത്തെത്തുടര്‍ന്ന് പദവിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പെലോസി പ്രഖ്യാപിച്ചിരുന്നു. യുഎസ് കോണ്‍ഗ്രസിലേക്ക് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി കൂടിയാണ് നാന്‍സി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?