WORLD

മകന്റെ മൃതദേഹം കാണിച്ചു, രഹസ്യമായി സംസ്കരിക്കാൻ സമ്മർദം; വെളിപ്പെടുത്തലുമായി നവാൽനിയുടെ മാതാവ് ല്യൂഡ്‌മില

വെബ് ഡെസ്ക്

ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം കാണാൻ അനുവദിച്ചെന്ന് വെളിപ്പെടുത്തി നവാല്‍നിയുടെ മാതാവ് ല്യൂഡ്‌മില നവാല്‍നയ. ബുധനാഴ്ച രാത്രിയോടെ ഒരു മോർച്ചറിയിലേക്ക് കൊണ്ടുപോയി മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട് നൽകിയതായും ഒരു വീഡിയോ സന്ദേശത്തിലൂടെ ല്യൂഡ്‌മില വെളിപ്പെടുത്തി. കൂടാതെ, നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാൻ റഷ്യൻ അധികൃതർ തനിക്കുമേൽ സമ്മർദം ചെലുത്തുന്നതായും അവർ കുറ്റപ്പെടുത്തി.

നവാല്‍നിയുടെ പ്രസ് സെക്രട്ടറി മാതാവിന് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ സ്വാഭാവിക കാരണങ്ങളാണ് നവാല്‍നിയുടെ മരണ കാരണങ്ങളായി കാണിച്ചിട്ടുള്ളത്. എന്നാൽ നവൽനിയെ റഷ്യൻ അധികാരികൾ കൊലപ്പെടുത്തിയതാണെന്നാണ് അലക്‌സി നവാല്‍നിയുടെയുടെ പങ്കാളി യൂലിയയുടെ ആരോപണം.

മൃതദേഹം വിട്ടുനൽകാൻ ഉദ്യോഗസ്ഥർക്ക് നിയമമുണ്ടെന്നും എന്നാൽ ആവശ്യം അവർ വിസമ്മതിക്കുകയും നവൽനിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിന് അധികൃതർ സമ്മർദം ചെലുത്തുന്നതായും ഭീഷണിപ്പെടുത്തിയതായതും ല്യൂഡ്‌മില പറഞ്ഞു. നവാൽനിയുടെ മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലവും സമയവും രീതിയും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അധികാരികൾ തനിക്കുമേൽ ഭീഷണിപ്പെടുത്തി സ്ഥാപിക്കുകയാണെന്നും അവർ ആരോപിച്ചു.

‘‘രഹസ്യമായി സംസ്കാരം നടത്തിയില്ലെങ്കിൽ മകന്റെ മൃതദേഹത്തെ വികൃതമാക്കുമെന്നാണ് ഭീഷണി. അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത് സമയം നിങ്ങൾക്കൊപ്പമല്ല, മൃതദേഹം അഴുകിത്തുടങ്ങിയെന്നാണ്’’ നവൽനി സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ വെളിപ്പെടുത്തിയത്.

മകന്റെ മൃതദേഹം വിട്ടുനൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്ന് ല്യൂഡ്‌മില റഷ്യൻ കോടതിയെ സമീപിച്ചിരുന്നു. മാർച്ച് 4ന് കോടതി വാദം കേൾക്കും. മകന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ശനിയാഴ്ച മുതൽ ശ്രമങ്ങളിലാണ് അലക്‌സിയുടെ അമ്മ. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മാതാവിനെ ജയിലിലെ പ്രധാന കവാടത്തില്‍ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചില്ല. ഇതേത്തുടർന്ന് നവാല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നവൽനിയുടെ പങ്കാളിയായ യൂലിയയെയും മകൾ ദഷ നവൽനയയെയും സന്ദർശിച്ചിരുന്നു.

പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്സി നവാല്‍നി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം. നാല്‍പത്തിയേഴുകാരനായ നവാല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം