പ്രതീകാത്മക ചിത്രം 
WORLD

വിഷബാധ; അഫ്ഗാനിസ്ഥാനിൽ 80 സ്കൂൾ വിദ്യാർഥിനികൾ ആശുപത്രിയിൽ

ആരോ ദുരുദ്ദേശ്യത്തോടെയാണ് ഇത് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവിശ്യാ മേധാവി മുഹമ്മദ് റഹ്മാനി

വെബ് ഡെസ്ക്

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രൈമറി സ്‌കൂളുകളില്‍ നടന്ന വ്യത്യസ്തമായ സംഭവങ്ങളിൽ 80ഓളം വിദ്യാർഥിനികളെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സാർ-ഇ-പുൾ പ്രവിശ്യയിലെ സംഛക് ജില്ലയിലെ രണ്ട് സ്കൂളുകളിൽ ശനി, ഞായർ ദിവസങ്ങളിലായാണ് സംഭവം നടന്നതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവിശ്യാ മേധാവി മുഹമ്മദ് റഹ്മാനി വ്യക്തമാക്കി.

നസ്വാൻ-ഇ-കബോദ് അബ് സ്‌കൂളിളെ 60 വിദ്യാർഥിനികൾക്കും നസ്വാൻ-ഇ-ഫൈസാബാദ് സ്‌കൂളിലെ 17 വിദ്യാർഥിനികൾക്കുമാണ് വിഷബാധയേറ്റത്. രണ്ട് സ്‌കൂളുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഒന്നിനുപുറകെ ഒന്നായി ആക്രമണം നടത്തുകയായിരുന്നുവെന്നും മുഹമ്മദ് റഹ്മാനി പറഞ്ഞു. വിദ്യാർഥിനികളെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയെന്നും എല്ലാവരും സുഖം പ്രാപിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

''സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. ആരോ ദുരുദ്ദേശ്യത്തോടെയാണ് ഇത് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്''-മുഹമ്മദ് റഹ്മാനി പറഞ്ഞു. അതേസമയം, ഏത് തരത്തിലുള്ള വിഷമാണ് വിദ്യാർഥിനികൾക്ക് നൽകിയതെന്ന് വ്യക്തമല്ല.

2021-ൽ താലിബാൻ അധികാരമേറ്റതിന് പിന്നാലെ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തുടർച്ചയായി അടിച്ചമർത്തപ്പെടുകയാണ്. ഹൈസ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കി. മിക്ക മേഖലയിലെ ജോലികളില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തി. പൊതുസ്ഥലങ്ങളില്‍ തല മുതല്‍ കാല്‍ വരെ മറച്ച് വസ്ത്രം ധരിക്കാന്‍ ഉത്തരവിട്ടു. പാര്‍ക്കുകള്‍, ജിമ്മുകള്‍, ഫണ്‍ഫെയറുകള്‍ എന്നിവയിലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. എന്നാൽ സ്കൂൾ വിദ്യാർഥിനികൾക്ക് വിഷം കൊടുത്ത സംഭവം ഇതാദ്യമാണ്.

അതേസമയം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനിലെ വിശുദ്ധ നഗരമായ ക്വാമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇറാനിയന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ