WORLD

'അതിർത്തിയിൽ പ്രശ്നങ്ങളുണ്ട്, പക്ഷേ ഇരു രാജ്യങ്ങളും യുദ്ധം ആഗ്രഹിക്കുന്നില്ല': ചൈനീസ് നയതന്ത്രജ്ഞ

വെബ് ഡെസ്ക്

ചൈനയും ഇന്ത്യയും തമ്മിൽ അതിർത്തിയിൽ പ്രശ്നങ്ങളുണ്ടെങ്കിലും ഇരു രാജ്യങ്ങളും യുദ്ധമോ ഏറ്റുമുട്ടലുകളോ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതിർത്തി പ്രശ്നം വളരെ സങ്കീർണ്ണമായതിനാൽ ഒരു കരാറിലെത്തുന്നത് എളുപ്പമല്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധത്തിൽ മൂന്നാം കക്ഷികളുടെ പങ്കാളിത്തം ഇരുപക്ഷവും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് സഹായകമാകില്ലെന്നും മാ ജിയ കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെയും ചൈനീസ് കൗൺസിലർ ഷി ജിൻപിംഗിന്റെയും കൂടിക്കാഴ്ചയ്ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അവരുടെ പരാമർശം. ചൈനയോ ഇന്ത്യയോ ഈ വിഷയത്തിൽ ഒരു സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും തുടർച്ചയായ ചർച്ചയാണ് മുന്നിലുള്ള വഴിയെന്നും മാ ജിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ''രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായ പ്രാദേശിക ഗ്രൂപ്പുകൾക്ക് ചൈന എതിരല്ലെന്നും അവർ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നം ഞങ്ങളുടെ ഉഭയകക്ഷി പ്രശ്നമാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള വിവേകം രണ്ട് രാജ്യങ്ങൾക്കും ഉണ്ടെന്നും ഞങ്ങൾക്ക് അത് ശരിയായി കൈകാര്യം ചെയ്യാൻ കഴിയുമെന്നും ഞങ്ങൾ കരുതുന്നു. ഈ ഉഭയകക്ഷി തർക്കത്തിൽ ഇടപെടാൻ ഞങ്ങൾ മറ്റാരെയും (രാജ്യത്തെ) പ്രത്യേകിച്ച് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരെ ക്ഷണിക്കുന്നില്ല. ചൈനയും ഇന്ത്യയും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. ഞങ്ങൾ രണ്ടുപേരും അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല''- മാ ജിയ പറഞ്ഞു.

അതിര്‍ത്തി പ്രശ്‌നം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും അത് അഭിമുഖീകരിക്കണമെന്നും മാ പറഞ്ഞു. ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യമെന്നും ഈ വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി താന്‍ കരുതുന്നതായും അവര്‍ കൂട്ടിചേര്‍ത്തു. ബഹുമുഖ പ്ലാറ്റ്ഫോമുകളില്‍ യുക്രെയ്ന്‍ വിഷയം ഉന്നയിക്കുന്നതിനെ റഷ്യയും ചൈനയും എതിര്‍ക്കുമെന്ന സൂചനകള്‍ക്കിടയില്‍, സാമ്പത്തിക കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്ഥാപിച്ച ഒരു ഫോറത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ജി20 യില്‍ സമവായത്തിലെത്തുന്നത് ബുദ്ധിമുട്ടുണ്ടാകുമെന്നും ചൈനീസ് നയതന്ത്രജ്ഞ വ്യക്തമാക്കി.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെയും ജി 20 യുടെയും ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഷി ജിൻ‌പിംഗ് വരും മാസങ്ങളിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട, 2020 ജൂണിലെ ഗാൽവാൻ സംഘർഷം മുതൽ യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽഎസി) സ്ഥിതി ആശങ്കാജനകമാണ്. ഇരുരാജ്യങ്ങളും പതിനേഴ് റൗണ്ട് ചർച്ചകൾ നടത്തുകയും കഴിഞ്ഞ സെപ്റ്റംബറിൽ കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോളിംഗ് പോയിന്റ് 15 ൽ നിന്ന് ചൈനീസ് പക്ഷം പിൻവാങ്ങുകയും ചെയ്തു. എന്നാൽ ഈ നീക്കങ്ങൾ ഇതുവരെ ബന്ധം സാധാരണ നിലയിലാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ സൺ വെയ്‌ഡോംഗ് തന്റെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം ചൈന ഇതുവരെ ഇന്ത്യയിലെ അംബാസഡറെ തിരഞ്ഞെടുത്തിട്ടില്ല.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും