WORLD

സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു; നേപ്പാളില്‍ പ്രചണ്ഡയുടെ സര്‍ക്കാര്‍ ആശങ്കയില്‍, 30 ദിവസത്തിനുള്ളിൽ വിശ്വാസവോട്ടെടുപ്പ്

വെബ് ഡെസ്ക്

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പിന്‍വലിച്ചു. ഇതോടെ 30 ദിവസത്തിനുള്ളില്‍ പ്രചണ്ഡ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വരും. നിലവില്‍ പ്രചണ്ഡയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ പാര്‍ട്ടിക്ക് 21 സീറ്റുകളാണുള്ളത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയുടെ അധ്യക്ഷന്‍ റാബി ലാമിച്ചാന്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രചണ്ഡയും പാര്‍ട്ടിയും പ്രതിസന്ധിയിലായത്.

നവംബറിലെ തിരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസിനൊപ്പമാണ് സിപിഎന്‍ മത്സരിച്ചത്

മുന്‍ പ്രധാനമന്ത്രി കെ പി ഒലി ശര്‍മയുടെ സിപിഎന്‍(യുഎംഎല്‍) പാര്‍ട്ടിയുടെ പിന്തുണയോടെ ഡിസംബറിലാണ് പ്രചണ്ഡ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസ് റാംചന്ദ്ര പൗഡേലിനെ പിന്തുണയ്ക്കാന്‍ പ്രചണ്ഡയുടെ പാര്‍ട്ടി തീരുമാനിച്ചതോടെ സിപിഎന്‍(യുഎംഎല്‍) പാര്‍ട്ടിയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

നവംബറിലെ തിരഞ്ഞെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസിനൊപ്പമാണ് സിപിഎന്‍ മത്സരിച്ചത്. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനങ്ങള്‍ ലഭിക്കില്ലെന്ന് കണ്ട് പ്രചണ്ഡ സഖ്യം വിട്ട് എതിര്‍പക്ഷത്തെ ശര്‍മ ഒലിയുടെ പാര്‍ട്ടിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ഡിസംബറിൽ നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദൂര്‍ ദൂബയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രധാനമന്ത്രി സ്ഥാനം രണ്ടര വര്‍ഷം പങ്കിടാനും ധാരണയായിരുന്നു. എന്നാല്‍ ആദ്യപകുതി തനിക്ക് വേണമെന്ന് നിര്‍ബന്ധം പിടിച്ചതാണ് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. തുടര്‍ന്നാണ് ഒലിയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളുമായി ചര്‍ച്ചകള്‍ നടത്തിയത്.ഒരു കാലത്ത് നേപ്പാളിനെ വിറപ്പിച്ച മാവോയിസ്റ്റ് നേതാക്കളിലൊരാളായിരുന്നു പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ. 10 വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞാണ് പ്രചണ്ഡ ഗറില്ലാ യുദ്ധം നടത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും