WORLD

സൗജന്യമായി സൺസ്ക്രീന്‍ ക്രീം; കാന്‍സർ ചെറുക്കാന്‍ പുതിയ പദ്ധതിയുമായി നെതർലൻഡ്സ്

വെബ് ഡെസ്ക്

ഒരു രാജ്യത്ത് ത്വക്ക് കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ അവിടുത്തെ സർക്കാർ എന്ത് ചെയ്യും? ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ നെതർലന്‍ഡ്സ് അല്‍പ്പം വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചു. സൂര്യ രശ്മികളിൽ നിന്ന് സംരക്ഷണം നൽകുക.

അതായത് പൗരന്മാർക്ക് സൗജന്യമായി സൺ ക്രീമുകൾ നൽകുക. ഇതിനായി വേനൽക്കാലത്ത് സ്കൂളുകൾ, സർവകലാശാലകൾ, ഉത്സവ സ്ഥലങ്ങൾ, പാർക്കുകൾ, കായികവേദികൾ തുടങ്ങിയ പൊതു ഇടങ്ങളിലെല്ലാം സൺ ക്രീം ഡിസ്പെൻസറികൾ തുറക്കാനാണ് നെതർലൻഡ്സ് സർക്കാരിന്റെ തീരുമാനം.

പൗരന്മാർക്ക് സൗജന്യമായി സൺ ക്രീമുകൾ നൽകുന്നതിനായി വേനൽക്കാലത്ത് സ്കൂളുകൾ, സർവകലാശാലകൾ, ഉത്സവ സ്ഥലങ്ങൾ, പാർക്കുകൾ, കായികവേദികൾ തുടങ്ങിയ പൊതു ഇടങ്ങളിലെല്ലാം സൺ ക്രീം ഡിസ്പെൻസറികൾ തുറക്കാനാണ് നെതർലൻഡ്സ് സർക്കാരിന്റെ തീരുമാനം

എല്ലാ ജനങ്ങൾക്കും സൺ ക്രീം ലഭ്യമാക്കുമെന്നും അസൗകര്യങ്ങളുടെ പേരിൽ ആർക്കും ചർമ്മ സംരക്ഷണം ലഭിക്കാതിരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബ്രെഡാ പട്ടണത്തിൽ നടന്ന ഉത്സവത്തിലാണ് നെതർലൻഡ് സ് സർക്കാർ ഈ പ്രചാരണത്തിന് തുടക്കമിട്ടത്. ജർമനിയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെൻലോ വെൻറെ ആശുപത്രി സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി സഹകരിച്ച് വിവിധ മുനിസിപ്പാലിറ്റികളിലെ 120 പ്രൈമറി സ്കൂളുകളിൽ സൺ ക്രീം ലഭ്യമാക്കും

കോവിഡ് കാലത്ത് സാനിറ്റൈസറുകൾ ലഭ്യമാക്കാൻ സജ്ജീകരിച്ച ഡിസ്പെൻസറികളാണ് സൺ ക്രീമുകൾ നൽകാനും ഉപയോഗിക്കുക.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ത്വക്ക് കാൻസർ രോഗികളുടെ എണ്ണം നെതർലൻഡ്സിൽ വർധിച്ച് വരുകയാണ്. സൺ ക്രീം ഉപയോഗിക്കുക എന്നതാണ് സംരക്ഷണം നേടാനുള്ള പ്രധാനമാർഗം. അതിനാൽ ചെറു പ്രായത്തിൽത്തന്നെ സൺസ്ക്രീൻ ഉപയോഗിക്കുന്നത് കുട്ടികളിൽ ശീലമാക്കുകയാണ് രക്ഷകർത്താക്കൾ. രാവിലെ പല്ല് വൃത്തിയാക്കുന്ന പോലെ സൺ സ്ക്രീന്‍ ക്രീം ഉപയോഗിക്കുന്നതും പതിവാക്കിയിരിക്കുകയാണ് അവിടുത്തെ ജനങ്ങൾ.

രാജ്യത്ത് 2001നെ അപേക്ഷിച്ച് 2021 ആയപ്പോഴേക്കും 55 ശതമാനമായി കാൻസർ രോഗികളുടെ എണ്ണം വർധിച്ചു. തുടർച്ചയായി ചൂടും സൂര്യപ്രകാശവും ഏല്‍ക്കുന്നത് സ്കിൻ കാൻസറിലേക്ക് നയിക്കുന്നതായുള്ള പഠനങ്ങളെ തുടർന്നാണ് ഇത്തരമൊരു മുന്‍കരുതല്‍ നടപടിയിലേക്ക് സർക്കാര്‍ നീങ്ങിയത്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ അസാധാരണമാം വിധം ഉയർന്ന താപനിലയാണ് അടുത്ത കാലത്തായി അനുഭവപ്പെടുന്നത്. പോളണ്ട്, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും ഉയർന്ന താപനിലയാൽ പൊറുതി മുട്ടുകയാണ്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ