WORLD

തുര്‍ക്കി - സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം; 6.4 തീവ്രത

വെബ് ഡെസ്ക്

തുര്‍ക്കി - സിറിയ അതിര്‍ത്തിമേഖലയെ പിടിച്ചുലച്ച ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പ് അതേ പ്രദേശത്ത് വീണ്ടും ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണനുഭവപ്പെട്ടത്. തുർക്കിയിലെ ഹതയ് പ്രവിശ്യ പ്രഭവകേന്ദ്രമായി അനുഭവപ്പെട്ട ഭൂചലനം രണ്ട് കിലോ മീറ്റർ (1.2 മൈൽ) ആഴത്തിലായിരുന്നുവെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.

പ്രാദേശിക സമയം രാത്രി 8:04 നാണ് തുര്‍ക്കിയിലെ ഡെഫ്നെ പട്ടണത്തിൽ ഭൂചലനം അനുഭവപ്പെട്ടത് . 200 കിലോമീറ്റർ മാറി വടക്കന്‍ തുര്‍ക്കി പട്ടണമായ അന്റാക്യ, അദാന നഗരങ്ങളിലും ശക്തമായി ഭൂമി കുലുങ്ങി.

ഫെബ്രുവരി ആറിനാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് തുര്‍ക്കിയില്‍ ഭൂചലനമുണ്ടായത് . റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ദക്ഷിണ തുര്‍ക്കിയില്‍ ഉണ്ടായത്. ഗാസിയാന്‍ടെപ് പ്രവിശ്യയിലെ നുര്‍ഗാഡിയ്ക്ക് സമീപമായിരുന്നു ഭൂചലനത്തിന്‌റെ പ്രഭവകേന്ദ്രം. ആദ്യ ചലനത്തിന് പിന്നാലെ മധ്യ തുര്‍ക്കിയില്‍ ശക്തമായ രണ്ടാം ചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ചലനമാണ് 11 മിനിറ്റിന് ശേഷം ഉണ്ടായത്. കനത്ത മഞ്ഞും തണുപ്പും ആദ്യം മുതലേ രക്ഷാ ദൗത്യത്തില്‍ വില്ലനായിരുന്നു. തുര്‍ക്കിയിലും സിറിയയിലുമായി 47,000 പേരാണ് കൊല്ലപ്പെട്ടത്.

ലോകത്തെ നടുക്കിയ ഭൂകമ്പത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ് അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ആരെയും ജീവനോടെ രക്ഷപ്പെടുത്തുക ഇനി സാധ്യമല്ലന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും