WORLD

'ഇനി ആഫ്രിക്കയെ സ്വതന്ത്രമാക്കും'; പ്രിഗോഷിന്റെ പുതിയ വീഡിയോ

ആഫ്രിക്കയിൽ പ്രവർത്തിക്കാനായി വാഗ്നർ വിമത സൈന്യത്തിലേയ്ക്ക് നിയമനം ആരംഭിച്ചതായും റിപ്പോർട്ട്

വെബ് ഡെസ്ക്

അട്ടിമറി ശ്രമത്തിന് പിന്നാലെ റഷ്യ വിട്ട വിമത സൈനിക ഗ്രൂപ്പ് തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ ആഫ്രിക്കയിലേക്ക് കടന്നുവെന്ന് സംശയം. ആഭ്യന്തര കലാപത്തിന് ശേഷം ഇതാദ്യമായി പ്രിഗോഷിന്‍ വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ടു. കൈയില്‍ തോക്കുമായി മരുഭൂമിയുടെ പശ്ചാലത്തില്‍ ചിത്രീകരിച്ച വീഡിയോ ആഫ്രിക്കയില്‍ നിപ്ന്നാണെന്നാണ് സൂചന.

വാഗ്നര്‍ ഗ്രൂപ്പിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്നും റഷ്യയെ എല്ലാ ഭൂഖണ്ഡങ്ങളിലും വലിയ രാജ്യമാക്കി മാറ്റുകയുമാണ് ലക്ഷ്യമെന്നും യെവ്ഗനി പ്രിഗോഷിന്‍ തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. വാഗ്നർ്‍ സംഘവുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനലുകളിലൂടെയാണ് തിങ്കളാഴ്ച വീഡിയോ പുറത്തുവന്നത്.

''റഷ്യയെ എല്ലാ ഭൂഖണ്ഡങ്ങളിലും വലിയ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം. ആഫ്രിക്കയെ കൂടുതല്‍ സ്വതന്ത്രമാക്കും. ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് നീതിയും സന്തോഷവും ഉറപ്പാക്കും. ഐഎസിനും അല്‍ഖ്വയ്ദയ്ക്കും ജീവിതം പേടിസ്വപ്‌നമാകും'' - പ്രിഗോഷിന്‍ വീഡിയോയിലൂടെ പറയുന്നു.

ഗ്രൂപ്പിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്ത് ആസൂത്രണം ചെയ്ത മുഴുവന്‍ ജോലികളും പൂർത്തിയാക്കുമെന്നും വീഡിയോയിൽ പറയുന്നു. വാഗ്നര്‍ ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടെലിഫോണ്‍ നമ്പറും ചേര്‍ത്താണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ആഫ്രിക്കയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കമാണ് പ്രിഗോഷിന്‍ നടത്തുന്നതെന്നാണ് സൂചന.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വലിയ പങ്കുവഹിച്ച വാഗ്നര്‍ സൈന്യം ഒറ്റ രാത്രി കൊണ്ടാണ് റഷ്യയിലെ പ്രദേശങ്ങള്‍ പിടിച്ചെടുത്തത്. സൈന്യത്തിന് റഷ്യന്‍ സേനയില്‍ നിന്ന് അവഗണന നേരിട്ടെന്നും റഷ്യ വ്യോമാക്രമണത്തിലൂടെ വാഗ്നര്‍ ഗ്രൂപ്പിലെ നിരവധിപേരെ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രിഗോഷിന്റെ ആരോപണം. പിന്നീട് തിരിച്ചടി നേരിട്ടതോടെ മോസ്‌കോയിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയാണെന്നും ബെലാറസിലേക്ക് മാറുമെന്നും പ്രിഗോഷിന്‍ അറിയിച്ചിരുന്നു. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥതയിലായിരുന്നു തീരുമാനം. ഇതിന് ശേഷം പ്രിഗോഷിൻ എവിടെയാണെന്നതിൽ കൃത്യമായ സ്ഥിരീകരണമുണ്ടായിരുന്നില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ