WORLD

നൈജർ പ്രസിഡന്റ് മുഹമ്മദ് ബസൂം അംഗരക്ഷകരുടെ തടവില്‍

വെബ് ഡെസ്ക്

നൈജർ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ തടഞ്ഞുവച്ച് അംഗരക്ഷകർ. പ്രസിഡന്റിന്റെ വസതിയിലേക്കും പ്രസിഡൻഷ്യൽ കോംപ്ലക്‌സിന്റെ ഓഫീസുകളിലേക്കുമുള്ള പ്രവേശനമാണ് സൈനികർ നിരോധിച്ചിരിക്കുന്നത്. പ്രധാന കവാടം സൈനികർ അടച്ചുപൂട്ടിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 2020 മുതൽ അയൽരാജ്യങ്ങളായ മാലിയിലും ബുർക്കിന ഫാസോയിലുമുണ്ടായ നാല് സൈനിക ഏറ്റെടുക്കലിന് സമാനമാണ് സാഹചര്യം.

കൊട്ടാരത്തിന് അടുത്തുള്ള മന്ത്രാലയങ്ങളും തടഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ജീവനക്കാർക്ക് കൊട്ടാരത്തിനുള്ളിലുള്ള അവരുടെ ഓഫീസുകളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ തലസ്ഥാനമായ നയാമിയുടെ മറ്റ് ഭാഗങ്ങളിൽ ഒരു തരത്തിലുള്ള അക്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗതാഗതം സാധാരണ നിലയിലായിരുന്നെന്നും ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

നൈജർ ഉൾപ്പെടുന്ന സഹേൽ മേഖലയെ തകർക്കാൻ പദ്ധതിയിട്ട ഇസ്ലാമിക കലാപത്തെ തടയുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ബുർക്കിന ഫാസോയിലും മാലിയിലും മുമ്പ് ആക്രമണങ്ങൾ നടന്നത്. 2021 മാർച്ചിൽ ബസൂം സത്യപ്രതിജ്ഞ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപും പ്രസിഡന്റിന്റെ വസതി പിടിച്ചെടുക്കാനുള്ള ശ്രമം സൈനികർ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

1960ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത്തരം നാല് അട്ടിമറികളുണ്ടായിട്ടുണ്ട്. 1974 ഏപ്രിലിൽ പ്രസിഡന്റ് ഡിയോറി ഹമാനിക്കെതിരെയായിരുന്നു ആദ്യത്തേത്. 2010 ഫെബ്രുവരിയിൽ പ്രസിഡന്റ് മമദു താഞ്ജ്യയെ നടഞ്ഞുവച്ചതായിരുന്നു ഏറ്റവും ഒടുവിലത്തേത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?