റെനില്‍ വിക്രമസിംഗെ 
WORLD

'പോകാനെനിക്ക് വീടില്ല, വീട് പുനർനിർമ്മിച്ച് തരൂ' പ്രതിഷേധക്കാരോട് ശ്രീലങ്കൻ പ്രസിഡൻ്റ്

വെബ് ഡെസ്ക്

രാജ്യത്ത് എന്തൊക്കെ പ്രതിഷേധമുണ്ടായാലും സ്ഥാനമൊഴിയില്ലെന്ന സൂചന നല്‍കി ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. 'സ്ഥാനമൊഴിഞ്ഞ് വീട്ടില്‍ പോയി ഇരിക്കൂ' എന്ന ക്യാമ്പയിനിന് പ്രതിഷേധക്കാര്‍ തുടക്കമിട്ടതോടെയാണ് വിക്രമസിംഗെയുടെ പ്രതികരണം.

''വീട്ടില്‍ പോകൂ എന്ന് ആവശ്യപ്പെടരുത്, കാരണം എനിക്ക് പോകാന്‍ വീടില്ല. ഈ ആവശ്യവുമായി പ്രതിഷേധിക്കുന്നത് സമയം വെറുതെ പാഴാക്കലാണ്. അതിന് പകരം തീയിട്ട് നശിപ്പിച്ച എന്റെ വീട് പുനര്‍നിര്‍മിച്ച് തരൂ ''വിക്രമസിംഗെ പറഞ്ഞു. വീട് നിര്‍മിച്ച് നല്‍കിയാല്‍ മാത്രമെ പ്രതിഷേധക്കാരുടെ ആവശ്യത്തിന് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജൂലൈ 9നാണ് പ്രതിഷേധക്കാര്‍ റെനില്‍ വിക്രമസിംഗെയുടെ ഔദ്യോഗിക - സ്വകാര്യ വസതികള്‍ക്ക് തീയിട്ടത്. തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.

ഐഎംഎഫുമായി കരാറിലെത്തിയാല്‍ മാത്രമെ മറ്റ് രാജ്യങ്ങളും സഹായം അനുവദിക്കൂ
റെനില്‍ വിക്രമസിംഗെ

രാജ്യത്തെ പ്രതിഷേധങ്ങളാണ് അന്താരാഷ്ട്ര നാണയ നിധിയുമായുള്ള കരാറില്‍ കാലതാമസം വരുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. ''ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ച് നിന്നാല്‍ മാത്രമെ പാപ്പരായ രാജ്യത്തെ കരകയറ്റാനാവൂ. പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ വീണ്ടെടുപ്പ് അത്രയും വൈകുമെന്ന് ഓര്‍ക്കണം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരനായി മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയെ മാത്രം ചൂണ്ടിക്കാട്ടുന്നതില്‍ അര്‍ഥമില്ലെന്നും റെനിൽ വിക്രമസിം​ഗെ പറഞ്ഞു. ''കടുത്ത ഭക്ഷ്യക്ഷാമത്തിനും ഇന്ധന ക്ഷാമത്തിനുമിടയില്‍ പ്രക്ഷോഭം കൂടിയായതോടെ രാജ്യത്തെ തിരിച്ചുപിടിക്കുന്നതിനുള്ള ചര്‍ച്ചകളാണ് സ്തംഭിച്ചത്. ഐഎംഎഫുമായി കരാറിലെത്തിയാല്‍ മാത്രമെ മറ്റ് രാജ്യങ്ങളും സഹായം അനുവദിക്കൂ''- വിക്രമസിംഗെ ഓർമിപ്പിച്ചു.

ജൂലൈ 20നാണ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെയെ ശ്രീലങ്കൻ പാര്‍ലമെന്റ് തെരഞ്ഞെടുത്തത്. 225 അംഗ സഭയില്‍, 134 എംപിമാരാണ് വിക്രമസിംഗെയെ അനുകൂലിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി സര്‍വകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞ ദിവസം എല്ലാ പാര്‍ട്ടികളേയും അദ്ദേഹം ക്ഷണിച്ചിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?