WORLD

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക്

ബെലറൂസിയന്‍ മനുഷ്യവകാശ പ്രവർത്തകനും റഷ്യന്‍-യുക്രൈനിയന്‍ മനുഷ്യാവകാശ സംഘടനകളും പുരസ്കാരം പങ്കിട്ടു

വെബ് ഡെസ്ക്

2022 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്. ബെലറൂസിയന്‍ സമാധാനപ്രവർത്തകനായ അലെസ് ബിയാലറ്റ്‌സ്‌കിയും റഷ്യന്‍-യുക്രൈനിയന്‍ സംഘടനകളുമാണ് പുരസ്കാരത്തിന് അർഹരായത്. യുദ്ധകുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്ന അഭിഭാഷകനായ അലെസ് ബിയാലറ്റ്‌സ്‌കി രണ്ട് വർഷമായി തടവിലാണ്. റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, സ്റ്റാലിനിസ്റ്റ് ക്രൂരതകള്‍ക്കെതിരെ പ്രവർത്തിച്ചു തുടങ്ങിയ സമാധാനസംഘടനയാണ്.യുക്രെയിനിലെ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബെര്‍ട്ടീസും പുരസ്‌കാരം പങ്കിട്ടു.

യുദ്ധക്കുറ്റകൃത്യങ്ങളെക്കുറിച്ചും, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഭരണകൂടങ്ങളുടെ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ചും പുറം ലോകത്തെ അറിയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചവരാണ് പുരസ്‌കാര ജേതാക്കള്‍. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിന് ഇരയായവര്‍ക്കായി സോവിയറ്റ് യൂണിയനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് 1987-ല്‍ മെമ്മോറിയല്‍ സ്ഥാപിച്ചത്.

പുതിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മുന്‍കാല കുറ്റകൃത്യങ്ങളെ അഭിമുഖീകരിക്കേണ്ടതും അനിവാര്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മെമ്മോറിയല്‍ രൂപീകരിക്കുന്നത്. ചെചന്‍ യുദ്ധ കാലഘട്ടത്തില്‍ റഷ്യന്‍ അനുകൂല ശക്തികള്‍ യുദ്ധത്തിന്റെ ഭാഗമായി നടത്തിയ അധിനിവേശങ്ങളെയും അതിക്രമങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചതിന്റെ പേരില് 2009 ല്‍ മെമ്മോറിയല്‍ ബ്രാഞ്ചിന്റെ മേധാവിയായ നതാലിയ എസ്റ്റെമിറോവ കൊല്ലപ്പെട്ടിരുന്നു. സൈനികഭരണത്തെ ചെറുക്കുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിരന്തരപരിശ്രമമാണ് സംഘടനയെ പുരസ്കാരത്തിന് അർഹമാക്കിയത്.

മനുഷ്യാവകാശ സംരക്ഷണത്തിനായി 2007-ല്‍ യുക്രൈനിലെ കീവില്‍ സ്ഥാപിതമായ സംഘടനയാണ്
സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ