WORLD

'യുദ്ധ ശേഷി' തെളിയിച്ച് ഉത്തരകൊറിയന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

വെബ് ഡെസ്ക്

വീണ്ടും ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തി ഉത്തരകൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും നടത്താനിരിക്കുന്ന സൈനിക അഭ്യാസങ്ങൾക്ക് മുന്നോടിയായാണ് ഉത്തരകൊറിയയുടെ ഹ്വാസോങ് -15 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. മിസൈൽ ഇന്നലെ ഉച്ചയോടെ ജപ്പാനിലെ പടിഞ്ഞാറൻ തീരത്ത് പതിച്ചു. സംയുക്ത സൈനികാഭ്യാസത്തിന് ശക്തമായ മറുപടി നൽകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം. ജപ്പാനിലെ സുപ്രധാന സാമ്പത്തിക മേഖലകളിലൊന്നിലാണ് മിസൈൽ പതിച്ചതെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വ്യക്തമാക്കി. ഉത്തര കൊറിയ ഇതുവരെ നടത്തിയ ഏറ്റവും വലിയ മിസൈല്‍ പരീക്ഷണങ്ങളില്‍ ഒന്നാണിത്.

2017 ൽ ആണ് ഹ്വാസോങ് -15 ആദ്യമായി പരീക്ഷിച്ചത്. ജനുവരി ഒന്നിന് ശേഷമുള്ള ഉത്തരകൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണമാണ് ഇത്

വിജയകരമായ മിസൈൽ പരീക്ഷണം രാജ്യത്തിന്റെ മാരകമായ ആണവ പ്രത്യാക്രമണശേഷി പ്രകടമാക്കിയെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 1 മണിക്കൂർ 6 മിനിറ്റ് 55 സെക്കൻഡ് സമയം, 5,768 കിലോമീറ്റർ ( 3,584 മൈൽ ) ഉയരത്തിൽ മിസൈൽ സഞ്ചരിച്ചതായി രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അടിയന്തര ഉത്തരവിന്മേൽ ശനിയാഴ്ച പ്യോങ് യാങ് എയർപോർട്ടിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ജനുവരി ഒന്നിന് ശേഷമുള്ള ഉത്തരകൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണമാണിത്. 2017 ൽ ആണ് ഹ്വാസോങ് -15 ആദ്യമായി പരീക്ഷിച്ചത്.

ഉത്തരകൊറിയയുടെ വർധിച്ചുവരുന്ന ആണവ, മിസൈൽ ഭീഷണികളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദക്ഷിണകൊറിയയും അമേരിക്കയും വാർഷിക സൈനികാഭ്യാസത്തിന് തയ്യാറെടുക്കുന്നത്. ഉത്തരകൊറിയയുടേത് പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാണെന്ന് ദക്ഷിണകൊറിയ പ്രതികരിച്ചു. ആണവ മിസൈലുകള്‍ വികസിപ്പിക്കാനും വിന്യസിക്കാനും ഉത്തരകൊറിയയ്ക്ക് കഴിയുമെന്ന് വ്യക്തമാകുകയാണെന്ന് ദക്ഷിണകൊറിയ വിശദീകരിക്കുന്നു.

മിസൈൽ പതിച്ച് കപ്പലുകൾക്കോ വിമാനങ്ങൾക്കോ മറ്റ് വസ്തുവകകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ജപ്പാൻ വ്യക്തമാക്കി.

യുഎസിലേക്ക് വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടതിന് പിന്നാലെ ഡിസംബറില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി