WORLD

സുരക്ഷാ വീഴ്ചയില്ല, ടൈറ്റന്‍ നിര്‍മിച്ചത് പൂര്‍ണ സുരക്ഷാ മാനദണ്ഡങ്ങളോടെ; കാമറൂണിനെ തള്ളി സഹസ്ഥാപകന്‍

അപകടാവസ്ഥ മുന്നില്‍ കണ്ട് വന്ന മുന്നറിയിപ്പുകളെ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു ജെയിംസ് കാമറൂണിന്റെ ആരോപണം

വെബ് ഡെസ്ക്

അറ്റലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റന്‍ പേടകവുമായി ബന്ധപ്പെട്ട് ടൈറ്റാനിക് സിനിമയുടെ സംവിധായകന്‍ ജയിംസ് കാമറൂണ്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെ പ്രതികരണവുമായി ടൈറ്റന്‍ സഹ സ്ഥാപകനായ ഗുല്ലെര്‍മോ സോഹന്‍ലെയിന്‍. അപകടാവസ്ഥ മുന്നില്‍ കണ്ട് വന്ന മുന്നറിയിപ്പുകളെ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു ജെയിംസ് കാമറൂണിന്റെ ആരോപണം. സംഭവത്തില്‍ വ്യക്തത വരാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയത്.

ദുന്തവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കാമറൂണ്‍

''ടൈറ്റന്‍ ദുരന്തത്തിന്‍ ടൈറ്റാനിക് ദുരന്തവുമായുള്ള സമാനത എന്നെ ഞെട്ടിച്ചു. ടൈറ്റാനിക് ദുരന്തം നടക്കുമ്പോള്‍ മുന്നിലുള്ള മഞ്ഞുപാളിയെക്കുറിച്ച് ക്യാപ്റ്റന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നിട്ടും കപ്പല്‍ പൂര്‍ണ്ണ വേഗതയില്‍ മഞ്ഞുപാളിയിലേക്ക് ഇടിച്ചുകയറി. അതിന്റെ ഫലമായി നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായി''- കാമറൂണ്‍ പറഞ്ഞു. സമാന രീതിയില്‍ ഓഷ്യന്‍ ഗേറ്റിന് നിരവധി മുന്നറിയിപ്പുകള്‍ നില്‍കിയിരുന്നു. യാത്രക്കാരെ കൊണ്ടുപോകുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടി ഓഷ്യന്‍ ഗേറ്റിന് കത്തെഴുതിയിരുന്നുവെന്നും കാമറൂണ്‍ പറഞ്ഞു. എബിസി ന്യൂസിനോട് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

''ടൈറ്റന്‍ അപ്രത്യക്ഷമായി ഒരു മണിക്കൂറിനുള്ളില്‍, കടലിനടിയില്‍ നിന്ന് ഒരു വലിയ സ്‌ഫോടനം ഉണ്ടായതായി ഞങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചിരുന്നു.എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാമായിരുന്നു. പേടകം പൊട്ടിത്തെറിച്ചു'' - കാമറൂണ്‍ പറഞ്ഞു. സബ്മെര്‍സിബിള്‍ നിര്‍മ്മിക്കുന്നതിലെ പ്രശ്നങ്ങളും ജെയിംസ് കാമറൂണ്‍ ചൂണ്ടിക്കാട്ടി. സംയോജിത കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയം ഹളും ഉപയോഗിച്ചാണ് ഓഷ്യന്‍ഗേറ്റ് സബ്മെര്‍സിബിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ 'ഇതൊരു മണ്ടന്‍ ആശയമാണെന്ന് എനിക്ക് തോന്നിയിരുന്നു എന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു. ഇത് താന്‍ മുന്‍പ് തന്നെ വെളിപ്പെടുത്തേണ്ടതായിരുന്നുവെന്നും. എന്നാല്‍ ആ സങ്കേതിക വിദ്യയെക്കുറിച്ച് കൂടിതല്‍ അറിയില്ലായിരുന്നതിനാല്‍ അവര്‍ എന്നെക്കാള്‍ മിടുക്കരാണെന്ന് ഞാന്‍ കരുതി'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൈറ്റന്‍ പേടകം നിര്‍മ്മിച്ചത് പൂര്‍ണ സുരക്ഷാ മാനദണ്ഡങ്ങളോടെ

സമുദ്ര പര്യവേക്ഷക കമ്പനിയുടെ സ്ഥാപക വേളയില്‍ സുരക്ഷയ്ക്കാണ് മുന്‍കരുതല്‍ നല്‍കുന്നതെന്നാണ്‌ ഓഷ്യന്‍ ഗേറ്റ് സഹ സ്ഥാപകന്‍ ഗുല്ലെര്‍മോ സോഹന്‍ലെയിന്റെ വെളിപ്പെടുത്തല്‍. 2013 ല്‍ കമ്പനിയില്‍ നിന്നും പിന്‍വാങ്ങിയ ഗുല്ലെര്‍മോ സോഹന്‍ലെയിന്‍, ടൈറ്റന്റെ നിര്‍മ്മിതിയില്‍ താന്‍ പങ്കാളിയായിരുന്നില്ലെങ്കിലും തന്റെ സഹ സ്ഥാപകനായ റഷ് പേടകത്തിന്റെ സുരക്ഷയ്ക്കാണ് മുന്‍കരുതല്‍ നല്‍കിയതെന്ന് വ്യക്തമാക്കി. അപകടസാധ്യതകള്‍ തിരിച്ചറിയുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു, ആഴത്തിലുള്ള സമുദ്രാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വളരെ ബോധവാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റന്റെ അപകട സാധ്യതയെക്കുറിച്ച് കാമറൂണ്‍ മുന്നറിയിപ്പ് നല്‍കിയതായി അറിയുന്നു. എന്നാല്‍ ഇവിടെ കടലിന്റെ ആഴങ്ങളില്‍ വച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലും അത് മൈക്രൊ സെക്കന്റുകള്‍ക്കൊണ്ട് സംഭവിച്ച കാര്യമായിരിക്കാം. ഒരു ചിന്തയ്ക്ക് ഇടനല്‍കാതെ, അപകടത്തിന്റെ സൂചന ലഭിക്കുന്നതിന് മുന്‍പ് തന്നെ എല്ലാം നടന്നും കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശ പര്യവേക്ഷണം പോലെ, ഈ അഞ്ച് പര്യവേക്ഷകരുടെ ഓര്‍മകളും പൈതൃകങ്ങളും സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സംഭവവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തുകയയാണെന്നും എന്താണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തുകയും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും തുടര്‍ന്ന് മുന്നോട്ട് പോകുകയും ചെയ്യുക. സബ്മെര്‍സിബിളുകള്‍ക്കായി ആഗോള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നും സോഹെന്‍ലൈന്‍ പറഞ്ഞു. ആഴക്കടല്‍ പര്യവേക്ഷണം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെ, എന്തുകൊണ്ട്, എപ്പോള്‍ സംഭവിച്ചു ഉത്തരം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നു

അഞ്ച്‌പേരുടെ മരണത്തിനിടയാക്കിയ ടൈറ്റന്‍ ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ , സര്‍ട്ടിഫിക്കേഷന്റെ അഭാവം എന്നിവയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റാനികിന് 1600 മീറ്റര്‍ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായായിരുന്നു അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്റ്റോക്ടന്‍ റഷ് ഉള്‍പ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

ടൈറ്റന് എന്ത് സംഭവിച്ചു എന്നതിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നാണ് അമേരിക്കയുടെ ആദ്യ കോസ്റ്റ് ഗാര്‍ഡ് ഡിസ്ട്രിക്റ്റിലെ ആര്‍ എഡിഎം ജോണ്‍ മൗഗര്‍ പറഞ്ഞു. 'ഇത് എങ്ങനെ, എന്തുകൊണ്ട്, എപ്പോള്‍ സംഭവിച്ചു എന്നതിനെ കുറിച്ച് ധാരാളം ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമദ്രത്തിന്റെ വളരെ ആഴങ്ങളില്‍ സംഭവിച്ചതും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പെട്ടതുമായ സങ്കീര്‍ണ്ണമായ കേസാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ