WORLD

ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്

വെബ് ഡെസ്ക്

ടെറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ സമുദ്ര പേടകം തകർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. എന്നാൽ ടെറ്റാനിക്കിന്റെ ശേഷിപ്പ് കാണാനുള്ള സമുദ്ര പര്യവേഷണത്തിന്റെ പരസ്യം ഇപ്പോഴും ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസിന്റെ വൈബ്സൈറ്റിൽ സജീവമാണ്. ഈ വർഷത്തെ യാത്ര തുടരുകയാണെന്നും അടുത്ത വർഷം രണ്ട് യാത്രകൾക്കായി അപേക്ഷ നൽകാമെന്നുമാണ് പരസ്യം വ്യക്തമാക്കുന്നത്. ടൈറ്റാനിക് കണ്ട അപൂർവം ചിലരിലൊരാളാകൂ എന്നതാണ് പരസ്യ വാചകം.

ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ് നടത്തുന്ന അടുത്ത വർഷത്തെ സമുദ്രയാത്രയ്ക്കുള്ള തീയതി ജൂൺ 12-20 വരെയും ജൂൺ 21-29 വരെയും എന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

പരസ്യം അനുസരിച്ച് ഒരാൾക്ക് 2.5 ലക്ഷം ഡോളറാണ് യാത്രയുടെ ചെലവ്. സമുദ്ര പേടകത്തിലെ ഡൈവ്, സ്വകാര്യ താമസ സൗകര്യങ്ങൾ, ആവശ്യമായ പരിശീലനം, ഭക്ഷണം എന്നിവയെല്ലാം ഈ തുകയിൽ ഉൾപ്പെടും ഇതിൽ ഉൾപ്പെടുന്നു. പരമാവധി ആറ് പേർക്കാണ് യാത്രയിൽ പങ്കെടുക്കാൻ സാധിക്കുക. കുറഞ്ഞ പ്രായപരിധി 17 വയസ്സാണ്. വിശദാംശങ്ങൾക്കൊപ്പം പര്യവേഷണത്തിൽ നിന്നുള്ള ദൃശ്യങ്ങളും അനുഭവങ്ങൾ പങ്കിടുന്ന ആളുകളുടെ വീഡിയോകളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എട്ട് പകലും ഏഴ് രാത്രിയും നീണ്ടുനിൽക്കുന്നതാണ് ടൈറ്റാനിക്കിലേക്കുള്ള യാത്ര. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള സെന്റ് ജോൺസിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്ര പേടകത്തിലെയാത്ര മൂന്നാം ദിവസം ആരംഭിച്ച് 7-ാം ദിവസം അവസാനിക്കും. എട്ടാം ദിവസം സെന്റ് ജോൺസിൽ തിരികെയെത്തും.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം ജൂൺ 18നാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാൽ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാർ പ്രിൻസിന് നഷ്ടമാകുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും അഞ്ച് സഞ്ചാരികളും മരിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഉയർന്ന മർദത്തിൽ പേടകം തകർന്നാണ് അപകടമുണ്ടായത്.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍, ജലപേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

സിഇഒ അടക്കം കൊല്ലപ്പെട്ടിട്ടും യാത്ര സംബന്ധിച്ച പരസ്യം ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ് പിൻവലിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്