WORLD

ഒമാൻ വെടിവെപ്പ്: കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരൻ, അഞ്ച് മരണം

വെബ് ഡെസ്ക്

ഒമാനിലെ വാദി അല്‍ കബീറിലുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരനും നാല് പാകിസ്താനികളും കൊല്ലപ്പെട്ടു. മസ്കറ്റിലെ ഇന്ത്യ കോണ്‍സുലേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു ഇന്ത്യക്കാരന് പരുക്കേറ്റതായും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. മുപ്പതോളം പേർക്കാണ് വെടിവെപ്പില്‍ പരുക്കേറ്റിട്ടുള്ളത്. ഇമാം അലി മോസ്കിന് സമീപം ഷിയ മുസ്ലിങ്ങളുടെ മതപരമായ ചടങ്ങിനിടെയാണ് സംഭവം.

"ജൂലൈ 15ന് ഉണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ എംബസി അനുശോചനം അറിയിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു," ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നതായും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനുമായുള്ള നടപടികള്‍ സ്വീകരിക്കുന്നതായും പാകിസ്താനി അധികൃതർ അറിയിച്ചു. വെടിവെപ്പിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിനും എല്ലാവിധ പിന്തുണയും പാകിസ്താൻ പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്താൻ അംബാസഡർ ഇമ്രാൻ അലി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വീഡിയോ സന്ദേശത്തിലൂടെ ഇമ്രാൻ അറിയിക്കുകയും ചെയ്തതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

പരുക്കേറ്റവരെ ബന്ധപ്പെടുന്നതിനായി അടിയന്തര നമ്പറുകളും നല്‍കിയിട്ടുണ്ട്. പരുക്കേറ്റവർക്ക് രക്തം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, ഒമാനിലുള്ള പൗരന്മാർ സുരക്ഷിതരായിരിക്കണമെന്ന് അമേരിക്കൻ എംബസി അറിയിച്ചു. വാദി ഖബീറിലുണ്ടായ സംഭവം അമേരിക്കൻ എംബസി പിന്തുടരുന്നുണ്ട്. അമേരിക്കൻ പൗരന്മാർ ജാഗ്രതയോട് തുടരണം. പ്രാദേശിക വാർത്തകള്‍ക്ക് ശ്രദ്ധ നല്‍കണം. ഉദ്യോഗസ്ഥരുടെ നിർദേശങ്ങള്‍ പിന്തുടരണമെന്നും എംബസി നിർദേശിച്ചു.

സാഹചര്യം നിയന്ത്രിക്കുന്നതിനായി എല്ലാം സുരക്ഷാ നടപടികളും സ്വീകരിച്ചതായാണ് ഒമാൻ പോലീസ് അറിയിക്കുന്നത്. തെളിവുകള്‍ ശേഖരിച്ച് അന്വേഷണത്തിലേക്ക് കടന്നതായും പോലീസ് വ്യക്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?