WORLD

മക്‌ഡൊണാള്‍ഡ്‌സ് ബര്‍ഗറില്‍ മാരകമായ ഇ കോളി ബാക്ടീരിയ; ഒരാള്‍ മരിച്ചു, നിരവധി പേര്‍ ആശുപത്രിയില്‍

അണുബാധയേറ്റ എല്ലാവരും മക്ഡൊണാള്‍ഡ്സ് ബര്‍ഗര്‍ ബ്രാന്‍ഡായ ക്വാര്‍ട്ടര്‍ പൗണ്ടേഴ്സ് കഴിച്ചിരുന്നെന്നു വ്യക്തമായിട്ടുണ്ട്

വെബ് ഡെസ്ക്

പ്രമുഖ ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ് ബര്‍ഗറില്‍ മാരകമായ ഇ കോളി ബാക്ടീരിയ ഉള്‍പ്പെട്ടതു മൂലം ഒരാള്‍ മരിച്ചു. നിരവധി പേര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. യുഎസ്എയിലെ കൊളറാഡോ, അയോവ, കന്‍സാസ്, മിസോറി, മൊണ്ടാന, നെബ്രാസ്‌ക, ഒറിഗോണ്‍, യൂട്ടാ, വിസ്‌കോണ്‍സിന്‍, വ്യോമിംഗ് എന്നിവിടങ്ങളിലാണ് അണുബാധ റിപ്പോര്‍ട്ട് ചെയ്തത്. മക്ഡൊണാള്‍ഡിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. വിവിധയിടങ്ങളിലെ പത്തോളം ആശുപത്രികള്‍ അമ്പതോളം പേര്‍ ചികിത്സയിലുണ്ടെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വൃത്തങ്ങള്‍ വ്യക്തമാക്കി.

അണുബാധിത പ്രദേശങ്ങളിലെ മെനുകളില്‍ നിന്ന് പ്രശ്‌നബാധിത ഇനങ്ങള്‍ നീക്കം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മക്‌ഡൊണാള്‍ഡ്‌സ് പ്രതികരിച്ചു. സെപ്റ്റംബര്‍ 27 നും ഒക്ടോബര്‍ 11 നും ഇടയിലാണ് അണുബാധകള്‍ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ അണുബാധകള്‍ രേഖപ്പെടുത്തിയ കൊളറാഡോയിലാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ബാക്ടീരിയുടെ ഉറവിടം ഉറപ്പിക്കാറിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുമ്പോഴും പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം ബര്‍ഗറില്‍ ഉപയോഗിച്ച ഉള്ളി, ഹാംബര്‍ഗര്‍ പാറ്റി, ബീഫ് എന്നിവയില്‍ ഒന്നില്‍ നിന്നാണ് അണുബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

അണുബാധയേറ്റ എല്ലാവരും മക്ഡൊണാള്‍ഡ്സ് ബര്‍ഗര്‍ ബ്രാന്‍ഡായ ക്വാര്‍ട്ടര്‍ പൗണ്ടേഴ്സ് കഴിച്ചിരുന്നെന്നു വ്യക്തമായിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു കുട്ടിക്ക് ഗുരുതരമായ കിഡ്‌നി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ വില്‍പന കുത്തനെ കുറയുകയും കമ്പനി ഓഹരികള്‍ 9 ശതമാനം ഇടിയുകയും ചെയ്തു.

'അമേരിക്കൻ തിരഞ്ഞെടുപ്പിൽ യുകെയിലെ ലേബർ പാർട്ടി ഇടപെടുന്നു'; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി ട്രംപ്

ഗില്‍ തിരിച്ചെത്തുന്നു; രാഹുലോ സർഫറാസോ, ആര് വഴിമാറിക്കൊടുക്കും?

ഇന്ത്യ-ചൈന അതിർത്തി തർക്കത്തില്‍ പരിഹാരം? മോദി-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ഇന്ന്

'പ്രസിഡന്റിനെ മാറ്റാൻ ഏഴുദിവസത്തെ സമയം;' ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം

ജാർഖണ്ഡില്‍ ഹരിയാന ആവർത്തിക്കുമോ? ആർജെഡിയെ തഴഞ്ഞ് ജെഎംഎം, അതൃപ്തി 'മയപ്പെടുത്തി' തേജസ്വി; സീറ്റ് വിഭജനത്തില്‍ സമവായം