WORLD

വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; മൂവായിരത്തിലധികം ജീവനക്കാരെ ഒഴിവാക്കി ഒറാക്കിൾ

നിരവധി ചെലവ് ചുരുക്കല്‍ നടപടികൾ കമ്പനി സ്വീകരിച്ചുവരികയാണ്

വെബ് ഡെസ്ക്

കൂട്ടപ്പിരിച്ചുവിടലുമായി ഐടി ഭീമനായ ഒറാക്കിളും. മൂവായിരത്തിലധികം ജീവനക്കാരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടിരിക്കുന്നത്. മാര്‍ക്കറ്റിങ്, എൻജിനീയറിങ്, അക്കൗണ്ടിങ് തുടങ്ങി നിരവധി വിഭാഗങ്ങളിലാണ് പിരിച്ചുവിടല്‍ നടത്തിയതെന്ന് കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ പറയുന്നു. ശമ്പളവര്‍ധനവും സ്ഥാനക്കയറ്റവും നിര്‍ത്തിവച്ചിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

നിരവധി ചെലവ് ചുരുക്കല്‍ നടപടികളാണ് കമ്പനി കൈക്കൊള്ളുന്നത്. ഇത് വ്യക്തമാക്കുന്നത്, കടുത്ത സാമ്പത്തിക പ്രതിസന്ധി കമ്പനിക്കുണ്ടെന്നാണെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസങ്ങളായി ആഗോളതലത്തില്‍ വിവിധ കമ്പനികള്‍ കൂട്ടപ്പിരിച്ചു വിടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗൂഗിള്‍, ആമസോണ്‍, മെറ്റ, മറ്റ് ഐടി കമ്പനികൾ എന്നിവിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ജീവനക്കാരെയാണ് അടുത്തിടെ പിരിച്ചുവിട്ടത്.

9,000 ജീവനക്കാരെ കൂടി പിരിച്ചു വിടുമെന്ന് ആമസോൺ സിഇഒയുടെ പ്രഖ്യാപനം ഉണ്ടായി ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് പിരിച്ചുവിടല്‍

ആമമോസണ്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകൾ കഴിഞ്ഞദിവസം പുറത്തുവരുന്നിരുന്നു. അഞ്ഞൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് സൂചനകള്‍. 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്ന് സിഇഒ ആന്‍ഡി ജാസിയുടെ പ്രഖ്യാപനമുണ്ടായി ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് പിരിച്ചുവിടല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 90 ദിവസം വരെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു

ആമസോണിന് വരുമാനത്തിലും വളര്‍ച്ചയിലും മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ കാരണം. ഇതുവരെ 27,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത് .

കൂടുതല്‍ ജീവനക്കാരെ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. അതേസമയം പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 90 ദിവസം വരെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു. വോഡഫോണ്‍, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളും വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ