ഡൊമിനിക് ലാപിയർ  
WORLD

ഡൊമിനിക് ലാപിയർ അന്തരിച്ചു; വിട വാങ്ങുന്നത് ഇന്ത്യയെ സ്നേഹിച്ച എഴുത്തുകാരന്‍

വെബ് ഡെസ്ക്

പത്മഭൂഷൺ അവാർഡ് ജേതാവും വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനുമായ ഡൊമിനിക് ലാപിയർ അന്തരിച്ചു. ഡിസംബർ നാലിനായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യയും പങ്കാളിയുമായ ഡൊമിനിക് കൊഞ്ചോൺ-ലാപിയറാണ് മരണവാർത്ത പുറത്തുവിട്ടത്. 91-ാം വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം വിടപറഞ്ഞതായി കൊഞ്ചോൺ-ലാപിയർ ഫ്രെഞ്ച് പത്രമായ വാർ മ‍ാറ്റിലൂടെ ഞായറാഴ്ച പറഞ്ഞു

ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ച അദ്ദേഹം, തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു ഭാഗം കൊൽ‌ക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നൽ‌കുന്നുണ്ട്

1931 ജൂലൈ 30 ന് ഫ്രാൻസിലെ ഷാറ്റലോണിലാണ് അദ്ദേഹത്തിന്റെ ജനനം. സാഹിത്യ ലോകത്ത് അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹം, സിറ്റി ഓഫ് ജോയ്, ഈസ് പാരീസ് ബേണിംഗ്, ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെയാണ് പ്രശസ്തി നേടിയത്. 1965-ൽ പ്രസിദ്ധീകരിച്ച നോൺ-ഫിക്ഷൻ 'ഈസ് പാരീസ് ബേണിംഗ്' 1944 ഓഗസ്റ്റിൽ നാസി ജർമ്മനി, ഫ്രഞ്ച് തലസ്ഥാനത്തിന്റെ നിയന്ത്രണം അടിയറവ് വച്ചതുവരെയുള്ള കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ഈ പുസ്തകം അടിസ്ഥാനമാക്കി ഫ്രാൻസിസ് ഫോർഡ് കൊപ്പോളയും ഗോർ വിദാലും ചേർന്ന് 1966 ൽ സിനിമ നിർമ്മിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ച അദ്ദേഹം, തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു ഭാഗം കൊൽ‌ക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നൽ‌കുന്നുണ്ട്.

അമേരിക്കൻ എഴുത്തുകാരനായ ലാറി കോളിൻസുമായി ചേർന്ന് എഴുതിയ പ്രസിദ്ധമായ ആറ് ബുക്കുകള്‍ എഴുതിയിരുന്നു

അമേരിക്കൻ എഴുത്തുകാരനായ ലാറി കോളിൻസുമായി ചേർന്ന് എഴുതിയ പ്രസിദ്ധമായ ആറ് ബുക്കുകളിൽ 'ഈസ് പാരീസ് ബേണിംഗ്' അഞ്ച് കോടിയിലധികം കോപ്പികൾ വിറ്റഴിച്ചിരുന്നു. 1972 ൽ എഴുതിയ 'ഓ ജറുസലേം', ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെപ്പറ്റി മനോഹരമായി വിവരിക്കുന്ന 1975 ലെ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളിൽ എടുത്തുപറയേണ്ടതാണ്.

1985-ൽ കൊൽക്കത്തയിലെ ഒരു റിക്ഷാക്കാരന്റെ പോരാട്ടങ്ങളെ അഭിസംബോധന ചെയ്ത 'സിറ്റി ഓഫ് ജോയ്' എന്ന നോവൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു. തുടർന്ന്, 1992-ൽ ഈ കൃതി പാട്രിക് സ്വെയ്സ് നായകനായി റോളണ്ട് ജോഫെ സംവിധാനം ചെയ്ത് സിനിമയാക്കിയിരുന്നു. ബിയോണ്ട് ലവ്, എ തൗസന്റ് സൺസ്, ചെസ്മാൻ ടോൾഡ് മി, ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപാൽ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി