WORLD

കശ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി പാർലമെന്റിൽ പ്രമേയം പാസാക്കുമെന്ന് പാക് പ്രധാനമന്ത്രി

അധികാരത്തിലേറിയ ശേഷം ആദ്യമായി ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഷെഹ്ബാസിന്റെ പരാമർശം

വെബ് ഡെസ്ക്

കശ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി പാർലമെന്റിൽ പ്രമേയം പാസാക്കുമെന്ന് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അധികാരത്തിലേറിയ ശേഷം ആദ്യമായി ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഷെഹ്ബാസിന്റെ പരാമർശം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാര്‍ട്ടി പാകിസ്താൻ തെഹ്രീകെ ഇൻസാഫിന്റെ (പിടിഐ) ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടിയപ്പോൾ ഷെഹ്ബാസ് 201 വോട്ടുകൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

കടക്കെണിയിലായ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും ഭീകരവാദത്തെ ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചില 'വലിയ കളി'കളുടെ ഭാഗമാക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും അയൽക്കാരുമായി സൗഹാർദ്ദപരമായ ബന്ധം നിലനിർത്തുമെന്നും ഷെഹ്ബാസ് പറഞ്ഞു. പാകിസ്താന്റെ 24 -മത് പ്രധാനമന്ത്രിയായിട്ടാണ് ഷെഹബാസ് ഷെരീഫ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഷെഹബാസ് ഷെരീഫ് പാകിസ്താന്റെ പ്രധാനമന്ത്രിയാവുന്നത്.

വിശ്വാസമർപ്പിച്ചതിന് തന്റെ ജ്യേഷ്ഠനും മൂന്ന് തവണ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനും സഖ്യകക്ഷികൾക്കും ഷെഹബാസ് ഷെരീഫ് നന്ദി പറഞ്ഞു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സമാന ചിന്താഗതിയുള്ള പാർട്ടികളുമായിച്ചേര്‍ന്ന്‌ കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാനാണ് തീരുമാനമെന്നും 2030-ഓടെ ജി20 രാജ്യങ്ങളിൽ അംഗമാകാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുമെന്നും ഷെഹബാസ് പറഞ്ഞു.

പിടിഐ അധികാരത്തിലിരുന്നപ്പോൾ പ്രതിപക്ഷത്തെ വേട്ടയാടുകയും രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി സായുധ സേനയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തെന്നും ഷെഹബാസ് ആരോപിച്ചു. എന്നാൽ തങ്ങൾ പ്രതികാര രാഷ്ട്രീയത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ഷെഹബാസ് പറഞ്ഞു.

പിഎംഎൽ-എൻ ഒഴികെ മറ്റ് ഏഴ് പാർട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് ഷെഹ്ബാസ് വിജയം ഉറപ്പിച്ചത്. പാകിസ്താൻ സൈന്യത്തിന്റെ മൗനപിന്തുണയും ഷെഹബാസിന് ലഭിച്ചിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം