WORLD

'രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല'; എക്‌സ് നിരോധിച്ച് പാകിസ്താൻ

വെബ് ഡെസ്ക്

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ബുധനാഴ്ചയാണ് നിരോധനം സംബന്ധിച്ച വിവരം പാകിസ്താൻ പുറത്തുവിട്ടത്.

പാകിസ്താൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയിൽ

ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഇസ്ലാമബാദ് ഹൈക്കോടതിയെ ബുധനാഴ്ച അറിയിച്ചിരുന്നു. നിരോധനത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ എഹ്തിഷാം അബ്ബാസി നൽകിയ ഹർജിയിൽ മറുപടിയായിട്ടാണ് സർക്കാർ കാരണം ബോധിപ്പിച്ചത്. 2024 ഫെബ്രുവരി 17 മുതൽ പാകിസ്താനിൽ എക്സ് സേവനങ്ങൾ തടഞ്ഞിരുന്നു.

പാകിസ്താൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചില ഘടകങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനും അരാജകത്വത്തിലേക്ക് തള്ളിവിടാനും വേണ്ടി പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് എക്സിന്റെ നിരോധനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും