WORLD

സാമ്പത്തിക മാന്ദ്യം; അവശ്യ വസ്തുക്കളുടെ വില പാകിസ്താനിൽ കുതിച്ച് കയറുന്നു

പാല്‍ വില ലിറ്ററിന്‍ 190ല്‍ നിന്ന് പാക് 210 രൂപയായി വര്‍ധിച്ചു

വെബ് ഡെസ്ക്

അന്താരാഷ്ട്ര നാണ്യ നിധി ധനസഹായത്തിനായി കര്‍ശന ഉപാധികള്‍ വെച്ചതോടെ വിലകയറ്റത്തില്‍ മുങ്ങി പാക്കിസ്താൻ. പാലും ചിക്കനും ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ലൈവ് ബ്രോയിലര്‍ കോഴിയ്ക്ക് കിലോ 30-40 പാക് രൂപ വരെ കൂടി. ഇപ്പോള്‍ കിലോയ്ക്ക് 480-400 പാക് രൂപയ്ക്കാണ് രാജ്യത്ത് കോഴി ഇറച്ചി വിൽക്കുന്നത്.ഈ വര്‍ഷം ജനുവരി അവസാനത്തില്‍ ലൈവ് ബ്രോയിലര്‍ കോഴിയുടെ വില കിലോയ്ക്ക് 380-420 പാക് രൂപയായിരുന്നു. ഫെബ്രുവരിയുടെ തുടക്കത്തോടെ അത് വര്‍ധിച്ച് കിലോയ്ക്ക് 390-440 പാക് രൂപ വരെ എത്തി. ദിവസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 620-650 പാക് രൂപയായിരുന്ന കോഴിയിറച്ചിയുടെ വില ഇപ്പോള്‍ 700-780 പാക് രൂപയായി വര്‍ധിച്ചു.

എല്ലില്ലാത്ത ഇറച്ചിയുടെ വില കിലോയ്ക്ക് 150 മുതല്‍ 200 പാക് രൂപ വരെ കൂടി 11,00ല്‍ എത്തി നില്‍ക്കുകയാണ്. എല്ലില്ലാത്ത കോഴിയിറച്ചിയുടെ വില ഇപ്പോള്‍ കിലോയ്ക്ക് 900 മുതല്‍ 1000 പാക് രൂപയായി വര്‍ധിച്ചു.

രാജ്യത്ത് പാല്‍ വില ലിറ്ററിന് 190ല്‍ നിന്ന് 210 പാക് രൂപയായി വര്‍ധിപ്പിച്ചു. എന്നാല്‍ 4000 ത്തോളം ചെറുകിട അംഗങ്ങള്‍ പാല്‍ ലിറ്ററിന് 190 പാക് രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും, മൊത്ത കച്ചവടക്കാരും ക്ഷീര കര്‍ഷകരുമുള്‍പ്പെടുന്ന 1000ൽ അധികം പേര്‍ വര്‍ധിച്ച നിരക്കിലാണ് വില്‍ക്കുന്നതെന്നും കറാച്ചി മില്‍ക്ക് റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ മീഡിയ കോര്‍ഡിനേറ്റര്‍ വഹീദ് ഗദ്ദി അറിയിച്ചു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മൊത്ത കച്ചവടക്കാരും ക്ഷീര കര്‍ഷകരും വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പാല്‍ ലിറ്ററിന് 27 രൂപ വര്‍ധിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്ന് 220 രൂപ ഈടാക്കാന്‍ ചില്ലറ വ്യാപാരികള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2022 ഡിസംബര്‍ 16ന് പാലിന് 10 രൂപ കൂട്ടി 180 രൂപയ്ക്ക് വില്‍ക്കുന്നതിന് ചില്ലറ വ്യാപാരികള്‍ക്ക് കറാച്ചി കമ്മീഷണറില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു, എന്നാല്‍ ഭൂരിഭാഗം ചില്ലറ വ്യാപാരികളും ഔദ്യോഗിക നിരക്കിനെ നിരസിച്ച് പാല്‍ ലിറ്ററിന് 190 രൂപയ്ക്ക് വില്‍ക്കുന്നത് തുടര്‍ന്നു. പിന്നീട് ഔദ്യോഗിക മൊത്തവിലയും ലിറ്ററിന് 160 രൂപയില്‍ നിന്ന് 170 രൂപയായി ഉയര്‍ത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്താന് സമ്പദ് വ്യവസ്ഥ തിരിച്ചു പിടിക്കുന്നതിനായി കോടികളുടെ സാമ്പത്തിക സഹായം ആവശ്യമാണ്. ഇതിന് വേണ്ടി അന്തരാഷ്ട്ര നാണ്യ നിധിയെ സമീപിച്ച പാക്കിസ്താന് മുമ്പില്‍ ധനസഹായത്തിനായി കര്‍ശന ഉപാധികള്‍ വക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ