ഇമ്രാൻ ഖാന്‍, റണാ സനാഉല്ല 
WORLD

'ഒന്നുകിൽ ഇമ്രാൻ കൊല്ലപ്പെടും അല്ലെങ്കിൽ..'': പാകിസ്താൻ ആഭ്യന്തര മന്ത്രിയുടെ പരാമർശം വിവാദത്തിൽ

സനാഉല്ലാ നടത്തിയത് വധഭീഷണിയാണെന്ന് ആരോപിച്ച് പാകിസ്താനിൽ പ്രതിഷേധം അരങ്ങേറി

വെബ് ഡെസ്ക്

പാകിസ്താൻ രാഷ്ട്രീയം കലുഷിതമായി തുടരുന്നതിനിടെ, വിവാദ പരാമര്‍ശവുമായി ആഭ്യന്തര മന്ത്രി റണാ സനാഉല്ല. ഏതെങ്കിലും ഒരു ഭാഗത്തുള്ള ആൾ കൊല്ലപ്പെടുമെന്ന നിലയിലേക്കാണ് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ രാജ്യത്തെ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇമ്രാനുമായുള്ള കണക്കുകൾ തീർക്കാൻ ഏതറ്റം വരെയും തങ്ങൾ പോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിന് പിന്നാലെ സനാഉല്ല നടത്തിയത് വധഭീഷണിയാണെന്ന് ആരോപിച്ച് പാകിസ്താനിൽ പ്രതിഷേധം അരങ്ങേറി.

നവംബറിൽ സംഘടിപ്പിച്ച റാലിക്കിടെ കാലിന് വെടിയേറ്റ ഇമ്രാൻ ഖാൻ, വധശ്രമത്തിന് പിന്നിൽ സനാഉല്ല ആണെന്ന് ആരോപിച്ചിരുന്നു

പാകിസ്താനിലെ ജനപ്രിയ നേതാവിനെ ഇല്ലാതാക്കുന്നതിന് ഒരു ഭരണകക്ഷി പരസ്യമായി പ്രഖ്യാപിക്കുന്നത് ആദ്യമായിട്ടാണെന്ന് ആരോപിച്ച് പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് രംഗത്തുവന്നു. വധഭീഷണിയാണ് സനാഉല്ല നടത്തിയതെന്ന് പിടിഐ നേതാവും മുൻ മന്ത്രിയുമായിരുന്ന ഫവാദ് ചൗധരിയും ആരോപിച്ചു. അവർ നടത്തുന്നത് സർക്കാരാണോ ഗ്യാങ്ങാണോ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പി‌എം‌എൽ‌എൻ ഒരു സിസിലിയൻ മാഫിയയാണ് (ഇറ്റാലിയൻ ക്രിമിനൽ സംഘം) എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇമ്രാൻ ഖാന്റെ ജീവൻ ഭീഷണിയിലാണെന്നും സുപ്രീംകോടതി ശ്രദ്ധയിൽപ്പെടുത്തണമെന്നും പിടിഐ ആവശ്യപ്പെട്ടു. “അഴിമതിക്കാരുടെ ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഭീഷണിയാണ്. ജുഡീഷ്യറി ശ്രദ്ധിക്കണം”- പിടിഐ മുതിർന്ന നേതാവ് ഷിറീൻ മസാരി ട്വിറ്ററിൽ കുറിച്ചു.

സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ "ഒന്നുകിൽ ഇമ്രാൻ ഖാൻ അല്ലെങ്കിൽ ഞങ്ങൾ കൊല്ലപ്പെടും. പിടിഐക്കോ പിഎംഎൽഎന്നിനോ- രണ്ടിൽ ഒരാൾക്ക് മാത്രം നിലനിൽക്കാൻ കഴിയുന്ന അവസ്ഥയിലേക്കാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ ഇമ്രാൻ കൊണ്ടെത്തിച്ചിരിക്കുന്നത്. പി‌എം‌എൽ‌എന്നിന്റെ മുഴുവൻ നിലനിൽപ്പും അപകടത്തിലാണ്, ഇമ്രാനുമായുള്ള കണക്കുകൾ തീർക്കാൻ ഏതറ്റം വരെയും ഞങ്ങൾ പോകും. അയാൾ രാഷ്ട്രീയത്തെ ശത്രുതയാക്കി മാറ്റി. ഇമ്രാൻ ഇപ്പോൾ ഞങ്ങളുടെ ശത്രുവാണ്. അതുകൊണ്ട് അങ്ങനെ തന്നെയാകും പെരുമാറുന്നതും"- സനാഉല്ല പറഞ്ഞു.

കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച റാലിക്കിടെ കാലിന് വെടിയേറ്റ ഇമ്രാൻ ഖാൻ, വധശ്രമത്തിന് പിന്നിൽ സനാഉല്ല ആണെന്ന് ആരോപിച്ചിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ കൂടിയാണ് സനാഉല്ലയുടെ പരാമർശം. നിലവിൽ മൂന്നോളം തീവ്രവാദ കേസുകൾ ഉൾപ്പെടെ, 140 കേസുകളിൽ പ്രതിയാണ് ഇമ്രാൻ ഖാൻ. മുൻ പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞ 11 മാസത്തിനിടെ പിഎംഎൽഎൻ സഖ്യസർക്കാർ രജിസ്റ്റർ കൊലപാതകം, കൊലപാതകശ്രമം, മതനിന്ദ ഉൾപ്പെടയുള്ള വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം