WORLD

വിദേശനാണ്യ കരുതല്‍ ശേഖരം കുറയുന്നു; വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുറംകരാര്‍ നല്‍കാന്‍ പാകിസ്താന്‍

സര്‍ക്കാരിന്റെ അവസാന ദിനമായ ഓഗസ്റ്റ് 12 നകം വിമാനത്താവളങ്ങളെ പുറം കരാറില്‍ ഏര്‍പ്പെടുത്താനാണ് പദ്ധതി

വെബ് ഡെസ്ക്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുറം കരാര്‍ നല്‍കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നു. വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞതിനു പിന്നാലെയാണ് നടപടി. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദേശ ഏജന്‍സികളുമായി പാകിസ്താന്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അവസാന ദിനമായ ഓഗസ്റ്റ് 12 നകം വിമാനത്താവളങ്ങളെ പുറം കരാറില്‍ ഏര്‍പ്പെടുത്താനാണ് പദ്ധതിയെന്നും ധനമന്ത്രി ഇഷാദ് ധര്‍നെ ഉദ്ധരിച്ച് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ധനമന്ത്രി അധ്യക്ഷതയില്‍ ശനിയാഴ്ച്ച ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പുറം കരാര്‍ ഏര്‍പ്പെടുത്തതിന്റെ പുരോഗതി വിലയിരുത്തി. പുറം കരാറുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. മികച്ച വ്യവസായ സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായി സേവന വിതരണം മെച്ചപ്പെടുത്താന്‍ പുറം കരാര്‍ വേഗത്തില്‍ നടപ്പിലാക്കാനാണ് യോഗത്തിലെ തീരുമാനം.

മാര്‍ച്ച് 31 നാണ് ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി എന്നീ പ്രധാന വിമാനത്താവളങ്ങള്‍ 25 വര്‍ഷത്തെ പുറം കരാറില്‍ ഉള്‍പ്പെടുത്താന്‍ സാമ്പത്തിക കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്. വിദേശനാണ്യം സ്വരൂപിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

സിവില്‍ ഏവിയേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, പിഐഎ, എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിക്കാനും നീക്കങ്ങള്‍ സജീവമാണ്. ജൂലൈ അവസാനത്തിന് മുമ്പ് ഭേദഗതികള്‍ പാര്‍ലമെന്റ് അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു

യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള പിഐഎ വിമാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളുടെയും മാനദണ്ഡങ്ങളും വിലയിരുത്താനായി ഓഗസ്റ്റില്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കും. 2020 മുതല്‍ പാകിസ്താനിലെ പല വിമാനങ്ങളും ലക്ഷ്യ സ്ഥാനത്തെത്തിയിട്ടില്ല. പൈലറ്റുമാരുടെ പ്രൊഫഷണല്‍ ബിരുദങ്ങളും മറ്റ് വിമാന സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് വിവാദത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ നിര്‍ത്തി വച്ചത്.

കേന്ദ്ര വ്യോമയാന, റെയില്‍വേ മന്ത്രി സാദ് റഫീഖ്, പ്രധാനമന്ത്രിയുടെ ധനകാര്യ സ്പെഷ്യല്‍ അസിസ്റ്റന്റ് താരിഖ് ബജ്വ, ഏവിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി, പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അതോറിറ്റി സിഇഒ, പിസിഎഎ ഡയറക്ടര്‍ ജനറല്‍, ഐഎഫ്സി പ്രതിനിധികള്‍, മറ്റ് സര്‍ക്കാര്‍ എന്നിവരും ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ