കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താത്പര്യമാണെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. കശ്മീരിന്റെ പ്രത്യേക അധികാരം പിന്‍വലിച്ച തീരുമാനം ഇന്ത്യ തിരുത്തിയ ശേഷം മാത്രമേ ചര്‍ച്ച സാധ്യമാകൂ എന്നാണ് പുതിയ വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അല്‍ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കശ്മീര്‍ പ്രശ്‌നങ്ങള്‍ സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് പാക് പ്രധാനമന്ത്രി ഊന്നിപ്പറയുന്നുണ്ട്. എന്നാല്‍ ഈ നടപടി യുഎന്‍ പ്രമേയങ്ങള്‍ക്കും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും അനുസൃതമായിരിക്കണം. എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നുമാണ് പുതിയ വിശദീകരണം.
ചര്‍ച്ചകള്‍ക്ക് യുഎഇ മധ്യസ്ഥത വഹിക്കണമെന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കശ്മീര്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച വേണം. ചര്‍ച്ചകള്‍ക്ക് യുഎഇ മധ്യസ്ഥത വഹിക്കണമെന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചെന്നും ഇനി അയല്‍രാജ്യവുമായി സമാധാനം പുനസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രധാന പരാമര്‍ശം.'ഇന്ത്യന്‍ പ്രധാനമന്ത്രിയോടും, നേതൃത്വത്തിനോടും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് എന്റെ അഭ്യര്‍ത്ഥന'. ഒരുമിച്ച് ഒരു മേശയ്ക്ക് ഇരുവശവും ഇരുന്ന് പാകിസ്താനെയും ഇന്ത്യയെയും സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യണം. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവുമാണ് വേണ്ടത്. എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാമര്‍ശം വലിയ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായതിന് പിന്നാലാണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് തിരുത്തുമായി രംഗത്തെത്തിയത്.