പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്  
WORLD

'യുദ്ധങ്ങള്‍ തന്നത് ദുരിതവും ദാരിദ്ര്യവും മാത്രം'; ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി

ദുബായ് ആസ്ഥാനമായുള്ള അല്‍ അറേബിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

വെബ് ഡെസ്ക്

കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താത്പര്യം തുറന്ന് പറഞ്ഞ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ദുബായ് ആസ്ഥാനമായുള്ള അല്‍ അറേബിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കശ്മീര്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച വേണം. ചര്‍ച്ചകള്‍ക്ക് യുഎഇ മധ്യസ്ഥത വഹിക്കണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒരുമിച്ച് ഒരു മേശയ്ക്ക് അപ്പുറത്ത് ഇരുന്ന് പാകിസ്താനെയും ഇന്ത്യയെയും സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യണം

ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചെന്നും ഇനി അയല്‍രാജ്യവുമായി സമാധാനം പുനസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രധാനപ്പെട്ട പരാമര്‍ശം.'ഇന്ത്യന്‍ പ്രധാനമന്ത്രിയോടും, നേതൃത്വത്തിനോടും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് എന്റെ അഭ്യര്‍ത്ഥന'. ഒരുമിച്ച് ഒരു മേശയ്ക്ക് ഇരുവശവും ഇരുന്ന് പാകിസ്താനെയും ഇന്ത്യയെയും സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യണം. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവുമാണ് വേണ്ടത്. പാക് പ്രധാനമന്ത്രി പറയുന്നു.

ഇനി ഇന്ത്യയുമായി സമാധാനത്തില്‍ പോകാനാണ് ആഗ്രഹിക്കുന്നത്

ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ നടത്തി. അതില്‍ നിന്ന് തൊഴിലില്ലായ്മയും പട്ടിണിയും ദുരിതവും മാത്രമാണ് ഉണ്ടായത്. വേറെ ഒരു നേട്ടവും ഞങ്ങള്‍ക്കുണ്ടായില്ല. ഇതില്‍ നിന്നെല്ലാം ഒരുപാട് പാഠങ്ങള്‍ ഞങ്ങള്‍ പഠിച്ചു. ഇനി ഇന്ത്യയുമായി സമാധാനത്തില്‍ പോകാനാണ് ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിയണമെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ഷെഹബാസ് ഷെരീഫ് അഭിമുഖത്തില്‍ പറഞ്ഞു.

പാകിസ്താനിൽ നിലിനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം നിരവധി പ്രശ്‌നങ്ങള്‍ ഇതിനകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോയത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന രാജ്യം ഇന്ധന പ്രതിസന്ധി, വിലക്കയറ്റം എന്നിവയില്‍ നിന്ന് കരകയറിയിട്ടില്ല. പാകിസ്താനിൽ നിലിനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം നിരവധി പ്രശ്‌നങ്ങള്‍ ഇതിനകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

യുദ്ധ ആവശ്യങ്ങള്‍ക്കായി സമ്പത്ത് ചിലവഴിക്കുന്നതിന് പകരം രാജ്യത്തെ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്

ഇത് കൂടാതെ തെഹ്‌രീക്-ഇ താലിബാന്‍ പാകിസ്താന്‍ തീവ്രവാദ സംഘടന ഉയര്‍ത്തുന്ന ഭീഷണികള്‍ രാജ്യസുരക്ഷയെ തന്നെ ബാധിച്ചിരിക്കുകയാണ്. തോക്കുകള്‍ക്കും ബോംബുകള്‍ക്കുമായി വിഭവങ്ങള്‍ ഉപയോഗിക്കുന്നത് നമ്മള്‍ കുറയ്ക്കണം. രണ്ട് രാജ്യങ്ങളിലും നിരവധി വിദ്യാസമ്പന്നരായ ജനങ്ങളുണ്ട്. യുദ്ധ ആവശ്യങ്ങള്‍ക്കായി സമ്പത്ത് ചിലവഴിക്കുന്നതിന് പകരം രാജ്യത്തെ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും ഷെഹാബാസ് ഷെരീഫ് കൂട്ടിചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ