WORLD

ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കണം; പാരീസില്‍ അര്‍ദ്ധ നഗ്നരായി വനിതാ ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം

വെബ് ഡെസ്ക്

ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പാരീസില്‍ പ്രതിഷേധം. വനിതാ ആക്ടിവിസ്റ്റുകള്‍ തെരുവില്‍ അര്‍ദ്ധ നഗ്നരായി പ്രതിഷേധിച്ചു. മേല്‍ വസ്ത്രം ധരിക്കാതെ തെരുവിലിറങ്ങിയ ആറോളം വനികതളെ സുരക്ഷാ സേനാംഗങ്ങള്‍ കസ്റ്റഡിയിലെടുത്തു നീക്കി. ഏഴ് മണിക്കൂറോളം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ പ്രവര്‍ത്തകരെ പിന്നീട് മോചിപ്പിച്ചു. ഫെമിൻ എന്ന വനിതാ ആക്ടിവിസ്റ്റുകളുടെ സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പാരീസില്‍ ഗര്‍ഭച്ഛിദ്രം ദയാവധം എന്നിവയ്‌ക്കെതിരെ നടന്ന പ്രകടനം തടസപ്പെടുത്തിക്കൊണ്ടായിരുന്നു ഫെമിനിസ്റ്റ് ഗ്രൂപ്പായ ഫെമിന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗ്‌നമായ നെഞ്ചും അരക്കെട്ടില്‍ ചുവന്ന മഷി പുരണ്ട വെള്ള ഷോര്‍ട്ട്‌സും ധരിച്ച സ്ത്രീ പ്രവര്‍ത്തകര്‍ ഓടിക്കയറുകയായിരുന്നു. ഗര്‍ഭച്ഛിദ്രം പവിത്രമാണ്, ആരുടെ ജീവനുവേണ്ടിയാണ് ഇപ്പോഴത്തെ പ്രതിഷേധം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഫെമിന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ഫെബ്രുവരി ഒന്നിന് ഫ്രഞ്ച് സെനറ്റിന്റെ പരിഗണനയ്ക്ക് ഗര്‍ഭച്ഛിദ്ര ബില്‍ എത്താനിരിക്കെയാണ് പ്രതിഷേധം ശക്തമായത്. ബില്ലിന് ഫ്രഞ്ച് അസംബ്ലി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്