പാകിസ്താനില്‍ പാസഞ്ചർ ട്രെയിൻ പാളം തെറ്റി വൻ അപകടം. 22 പേർ മരിച്ചു. 80 പേർക്ക് പരുക്കേറ്റു. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോയ ഹസാരാ എക്സ്പ്രെസിന്റെ 10 ബോഗികള്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്. ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന സഹാറ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. അപകട കാരണം വ്യക്തമല്ല.
പരുക്കേറ്റവരെ നവാബ്‌ഷായിലെ പീപ്പിൾസ് മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി. സമീപ ആശുപത്രികളിലെല്ലാം എമർജൻസി പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനം തുടരുകയാണ്. പാകിസ്താൻ സൈന്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. കൂടുതൽ സൈന്യത്തെ ദുരന്ത സ്ഥലത്തേയ്ക്ക് വിളിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്ന് റെയില്‍വേ ഡിവിഷണല്‍ സൂപ്രണ്ട് സുകൂർ മഹ്മദൂർ റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.