WORLD

'കാനഡയുടെ ഇന്ത്യക്കെതിരായ നടപടി ഉറുമ്പ് ആനയോട് യുദ്ധം ചെയ്യുന്നത് പോലെ'; വിമർശനവുമായി പെന്റഗണ്‍ മുൻ ഉദ്യോഗസ്ഥൻ

നയതന്ത്ര ബന്ധത്തില്‍ അമേരിക്കയ്ക്ക് കാനഡയേക്കാള്‍ കൂടുതല്‍ ബന്ധം ഇന്ത്യയോടാണെന്നും അതിനാല്‍ ഇരുരാജ്യങ്ങളില്‍ നിന്ന് ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചാല്‍ അത് ഇന്ത്യയായിരിക്കുമെന്നായിരുന്നു മറുപടി

വെബ് ഡെസ്ക്

ജസ്റ്റിന്‍ ട്രൂഡോ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പമേ അമേരിക്കയ്ക്ക് നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന പരാമര്‍ശവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍.

നയതന്ത്ര ബന്ധത്തില്‍ അമേരിക്കയ്ക്ക് കാനഡയേക്കാള്‍ കൂടുതല്‍ അടുപ്പം ഇന്ത്യയോടാണെന്നും അതിനാല്‍ ഇരുരാജ്യങ്ങളില്‍ നിന്ന് ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചാല്‍ അത് ഇന്ത്യയായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉറുമ്പ് ആനയോട് യുദ്ധം ചെയ്യുന്നത് പോലെയാണ് കാനഡ ഇപ്പോള്‍ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യക്കെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാനുള്ള തെളിവുകള്‍ അദ്ദേഹത്തിന്റെ പക്കലില്ല

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നിലവില്‍ കുറഞ്ഞ സ്വീകാര്യതയാണുള്ളതെന്നും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ കാനഡയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാവുന്നതേയുള്ളുവെന്നും മൈക്കല്‍ റൂബിന്‍ പറഞ്ഞു.

'ജസ്റ്റിന്‍ ട്രൂഡോ നിലവില്‍ വലിയൊരു തെറ്റാണ് ചെയ്‌തെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇനി ഒരിക്കലും പിന്നോട്ട് പോകാന്‍ സാധിക്കാത്ത വിധം ആ വിഷയം വഷളായിരിക്കുന്നു. ഇന്ത്യക്കെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാനുള്ള തെളിവുകള്‍ അദ്ദേഹത്തിന്റെ പക്കലില്ല. കൊല്ലപ്പെട്ടയാള്‍ക്ക് അഭയം നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം കാനഡയ്ക്കാണുള്ളത്'. മൈക്കല്‍ റൂബിന്‍ പറഞ്ഞു.

ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാലും കാനഡയുമായുള്ള ബന്ധം പുഃനസ്ഥാപിക്കാവുന്നതേയുള്ളൂ

'ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം അമേരിക്ക പിന്തുണയ്ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഇന്ത്യയെ ആണ് തിരഞ്ഞെടുക്കുക. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനമാണ്. ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാലും കാനഡയുമായുള്ള ബന്ധം പുഃനസ്ഥാപിക്കാവുന്നതേയുള്ളൂ'. മൈക്കല്‍ റൂബിന്‍ എഎന്‍ഐയോട് പറഞ്ഞു.

ചൈനയുമായുള്ള ബന്ധത്തില്‍ ആശങ്കകള്‍ വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള ബന്ധത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക

മാത്രമല്ല, ഒസാമ ബിന്‍ ലാദനുമായി ഹര്‍ദീപ് സിങ്ങ് നിജ്ജാറിനെ ഉപമിക്കുകയും ചെയ്തു.

'ഒസാമ ബിന്‍ ലാദന്‍ ഒരു എഞ്ചിനീയര്‍ ആയിരുന്നു. പക്ഷേ എത്ര അക്രമണങ്ങളിലാണ് അയാള്‍ക്ക് പങ്കുണ്ടായിരുന്നത്. അതുപോലെ തന്നെയാണ് ഈ സംഭവവും. ഹര്‍ദീപ് സിങ് നിജ്ജാര്‍ വെറും ഒരു പ്ലംബര്‍ മാത്രമായിരുന്നില്ലെന്ന് വേണം കരുതാന്‍'- മൈക്കല്‍ റൂബിന്‍ പറഞ്ഞു.

ചൈനയുമായുള്ള ബന്ധത്തില്‍ ആശങ്കകള്‍ വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള ബന്ധത്തിനാണ് യുഎസ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ