ഒക്‌ടോബര്‍ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന അജയ് ദേവ്ഗണ്‍ സിനിമ 'താങ്ക് ഗോഡ്' നെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട്, ശ്രീ ചിത്രഗുപ്ത വെല്‍ഫെയര്‍ ട്രസ്റ്റാണ് ഹര്‍ജി സമര്‍പ്പിച്ചത്. സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിലോ തിയറ്ററുകളിലോ റിലീസ് ചെയുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നും, ട്രെയിലറും, പോസ്റ്ററും യൂട്യുബ് അടക്കമുളള ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയില്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും അഭിനയിക്കുന്നുണ്ട്. ഇന്ദ്ര കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
കയാസ്ഥ സമുദായക്കാര്‍ ആരാധിക്കുന്ന ദൈവമാണ് ചിത്രഗുപ്തന്‍. സിനിമയില്‍ ചിത്രഗുപ്തനെ അപമാനിച്ചുവെന്നാണ് ആരോപണം. സിനിമ റിലീസ് ചെയ്യുമ്പോള്‍ ഈ സമുദായക്കാര്‍ അടക്കമുളള വരുടെ മതവികാരം വ്രണപ്പെടും എന്നാണ് ഹര്‍ജി.
ഭഗവാന്‍ ചിത്രഗുപ്തനെ അവഹേളിക്കുന്ന തരത്തിലുളള സംഭാഷണങ്ങളും, പ്രവര്‍ത്തികളും, പ്രസ്താവനകളും സിനിമയില്‍ ഉണ്ട്. ഇത് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും വ്യക്തമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സിനിമ റിലീസ് ചെയ്യുന്നത് ഭരണഘടനയുടെ 14, 25 ആര്‍ട്ടിക്കിളിന്റെ ലംഘനമാകുമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു