WORLD

120 യാത്രക്കാരുമായി നടുക്കടലില്‍; ഫിലിപ്പീൻസ് കപ്പലിന് തീപിടിച്ചു

സിക്വിജോർ പ്രവിശ്യയിൽ നിന്ന് സെൻട്രൽ ഫിലിപ്പീൻസിലെ ബോഹോൾ പ്രവിശ്യയിലേക്ക് പോകുന്നതിനിടയിൽ വെളുപ്പിനെയാണ് സംഭവം

വെബ് ഡെസ്ക്

യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഫിലിപ്പീൻസ് കപ്പലിന് കടലിൽ വച്ച് തീപിടിച്ചു. എം/വി എസ്പെറൻസ സ്റ്റാർ എന്ന കപ്പലിലാണ് തീ പിടിച്ചത്. സിക്വിജോർ പ്രവിശ്യയിൽ നിന്ന് സെൻട്രൽ ഫിലിപ്പീൻസിലെ ബോഹോൾ പ്രവിശ്യയിലേക്ക് പോകുന്നതിനിടയിൽ വെളുപ്പിനെയാണ് സംഭവം. കപ്പലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനും തീ അണയ്ക്കാനുമായി കോസ്റ്റ് ഗാർഡ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ജീവനക്കാരും യാത്രക്കാരുമായി ആകെ 120 ആളുകൾ കപ്പലിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം, ആളപായമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

കപ്പലിന്റെ ഒരു ഭാഗത്തുള്ള രണ്ട് ഡക്കുകളിൽ നിന്നായി തീയും കറുത്ത പുകയും ഉയരുന്നത് കോസ്റ്റ് ഗാർഡ് പുറത്തുവിട്ട ചിത്രങ്ങളിലും ദൃശ്യങ്ങളിലും കാണാം. സമീപത്തുള്ള മറ്റൊരു കപ്പലിൽ നിന്നാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. ചിത്രങ്ങളിലോ ദൃശ്യങ്ങളിലോ കപ്പലിലുണ്ടായിരുന്നവരെ കാണാൻ കഴിഞ്ഞിട്ടില്ല.

കപ്പലിലെ തിരക്ക്, സുരക്ഷാ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തത്, നിരന്തരമുള്ള കൊടുങ്കാറ്റ് എന്നീ കാരണങ്ങളാൽ ഫിലിപ്പീൻ ദ്വീപസമൂഹത്തിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ മാർച്ചിൽ തെക്കൻ ദ്വീപ് പ്രവിശ്യയായ ബസിലനിൽ നിന്ന് 250 ആളുകളുമായി സഞ്ചരിച്ച ഒരു കപ്പലിലുണ്ടായ തീ പിടുത്തത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 31 ആളുകളാണ് മരിച്ചത്.1987 ഡിസംബറിൽ ഡോണ പാസ് എന്ന കപ്പൽ ഒരു ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് കടലിൽ മുങ്ങിയിരുന്നു. ആ ദുരന്തത്തിൽ 4,300ലധികം ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം