ഒരു പോളിഷ് എയർഫോഴ്സ് മിഗ് 29 യുദ്ധവിമാനം 
WORLD

യുക്രെയ്‌ന് ഒരു കൈസഹായം; പോളണ്ട് നാല് മിഗ്-29 യുദ്ധവിമാനങ്ങൾ അയയ്ക്കും

വെബ് ഡെസ്ക്

യുക്രെയ്നിലേക്ക് നാല് മിഗ് -29 ജെറ്റ് യുദ്ധവിമാനങ്ങൾ അയയ്ക്കുമെന്ന് പോളണ്ട്. റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഒരു നാറ്റോ രാജ്യം യുക്രെയിന് യുദ്ധവിമാനങ്ങള്‍ കൈമാറുന്നത്. സോവിയറ്റ് കാലഘട്ടത്തിലെ നാല് മിഗ് യുദ്ധവിമാനങ്ങളാണ് യുക്രെയ്നിലേക്ക് അയയ്ക്കുകയെന്ന് പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ പറഞ്ഞു.

മിഗ് യുദ്ധ വിമാനങ്ങള്‍ യുക്രയ്‌നിന്റെ വ്യോമ പ്രധിരോധത്തിന് മുതൽകൂട്ടാകുമെങ്കിലും യുദ്ധത്തില്‍ നിര്‍ണായകമായേക്കില്ല. കൂടുതൽ രാജ്യങ്ങൾ ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഒലീന കോണ്ട്രാത്യൂക്ക് പറഞ്ഞു. എഫ്-16 പോലുള്ള ആധുനിക യുദ്ധവിമാനങ്ങൾ അയയ്ക്കാൻ യുക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നാറ്റോ നിലവാരത്തിലുള്ള വിമാനങ്ങളിൽ യുക്രേനിയൻ പൈലറ്റുമാർക്ക് യു കെ പരിശീലനം നൽകുന്നുണ്ട്. എന്നാല്‍ പരിശീലനത്തിന് നീണ്ട കാലയളവ് ആവശ്യമായതിനാല്‍ ആധുനിക യുദ്ധ വിമാനങ്ങള്‍ നല്‍കുന്നതിന് സമയമെടുക്കുമെന്നും യു കെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, അമേരിക്കയില്‍ നിന്ന് യുക്രെയ്‌നിലേക്ക് ജെറ്റ് വിമാനങ്ങള്‍ അയയ്ക്കണമെന്ന ആവശ്യം പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ തള്ളിയിരുന്നു.

റഷ്യ നടത്തിയ അധിനിവേശത്തിന്റെ തുടക്കത്തില്‍ യുക്രെയ്‌നില്‍ ഏകദേശം 120 യുദ്ധ വിമാനങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ കാലപ്പഴക്കം ചെന്ന മിഗ് 29, സു 27 എന്നിവയും ഉള്‍പ്പെടുന്നു. സോവിയറ്റ് കാലഘട്ടത്തിലെ ഒരു ഡസനോളം യുദ്ധ വിമാനങ്ങള്‍ ഇപ്പോഴും പോളണ്ടില്‍ ഉണ്ടെന്ന് പ്രസിഡന്റ് ഡൂഡ വ്യക്തമാക്കി. പോളിഷ് ജെറ്റുകള്‍ യുക്രെയ്‌നിന്‍ വ്യോമസേന വളരെ കാര്യക്ഷമമായി ഉപയോഗിക്കുമെന്ന് യുക്രേനിയന്‍ പ്രതിരോധ മന്ത്രിയുടെ ഉപദേശകനായ യൂറി സാക്കും പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നിലവിലുള്ള യുദ്ധ സന്നാഹങ്ങള്‍ ഉപയോഗിച്ച് യുക്രേനിയന്‍ വ്യോമസേന റഷ്യക്കെതിരെ 16 വ്യോമാക്രമണങ്ങള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ എഫ്-16 പോലുള്ള നാലാം തലമുറ ജെറ്റുകള്‍ യുക്രെയ്‌ന് ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സൈനിക സഹായങ്ങള്‍ നല്‍കുന്നതില്‍ യുക്രെയ്‌നിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് പോളണ്ട്. നിലവില്‍ പഴയ സോവിയറ്റ് കാലത്തെ വിമാനങ്ങള്‍ക്ക് പകരം പുതിയ അമേരിക്കന്‍, കൊറിയന്‍ മോഡലുകള്‍ സ്ഥാപിക്കുകയാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?