യുദ്ധത്തിന്റെയും ദാരിദ്രത്തിന്റെയും കെടുതികള്‍ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം. യുദ്ധങ്ങള്‍ ലോകത്ത ഉണ്ടാക്കുന്ന കെടുതികള്‍ പരാമര്‍ശിച്ചായിരുന്നു മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം. യുദ്ധത്തിന്റെ പ്രധാന ഇരകള്‍ പ്രധാന ഇരകള്‍ ദുര്‍ബലരാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 'സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആസക്തിയെയും അപലപിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പിറ്റേഴ്‌സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിന്റെ പ്രധാന ഇരകള്‍ പ്രധാന ഇരകള്‍ ദുര്‍ബലരാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം 'സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആസക്തിയെയും അപലപിക്കുകയും ചെയ്തു.
ക്രിസ്മസിനെ കുറിച്ച് നിരവധി കാര്യങ്ങള്‍ നമുക്ക് അറിയാം. എന്നാല്‍ യഥാര്‍ഥ അര്‍ഥം നാം മറക്കുന്നു. സ്‌നേഹമാണ് ലോകത്തെ നയിക്കുന്ന ചാലക ശക്തി. യേശു പിറന്ന കാലിത്തൊഴുത്തും പുല്‍ത്തൊട്ടിയും നമുക്ക് ചുറ്റും സ്‌നേഹമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. സമ്പത്തും വലിയ പ്രതീക്ഷകളുമല്ല, ജീവിതത്തിലെ യഥാര്‍ഥ സമ്പത്ത് എവിടെയാണ് കണ്ടെത്തേണ്ടതെന്ന് പുല്‍ത്തൊട്ടിയിലെ ദാരിദ്ര്യം നമുക്ക് കാണിച്ചുതരുന്നു. പണത്തിലും അധികാരത്തിലുമല്ല, ബന്ധങ്ങളിലും വ്യക്തികളുമാണ് സമ്പത്തെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ എല്ലാവരും പണത്തിനു അധികാരത്തിനുമുള്ള ഓട്ടത്തിലാണ് അതിന് വേണ്ടി അവരുടെ അയല്‍ക്കാരനേയും അമ്മമാരേയും സഹോദരിമാരെ പോലും ബലിയാടാക്കാന്‍ മടി കാണിക്കുന്നില്ലെന്നും ക്രിസ്മസ് ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വീല്‍ ചെയറിലാണ് മാര്‍പാപ്പ അള്‍ത്താരയിലെത്തിയത്.
എത്ര യുദ്ധങ്ങളാണ് നമ്മള്‍ കണ്ടത് ദുര്‍ബലരാണ് യഥാര്‍ഥ ഇരകളെന്നും യൂദ്ധവും ദാരിദ്രവും അനീതിയും കാര്‍ന്നു തിന്ന എല്ലാ കുട്ടികളേയും ചേര്‍ത്തു നിര്‍ത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്നും തുടരുന്ന യുക്രൈന്‍ റഷ്യ യുദ്ധത്തെ കുറിച്ച് നേരിട്ട് പരാമര്‍ശം നടത്താതെയാണ് അദ്ദേഹം സംസാരിച്ചത്.