WORLD

വരുന്നത് പ്രായമുള്ളവരുടെ ലോകം; 2050ല്‍ 65 കഴിഞ്ഞവര്‍ 160 കോടിയാകും

പ്രായമായവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കികൊണ്ട് മാത്രമേ ലോകത്ത് സുസ്ഥിര വികസനം സാധ്യമാകൂവെന്ന് യുഎന്‍

വെബ് ഡെസ്ക്

ലോകത്തിന് പ്രായമേറുന്നു. 65 വയസും അതിന് മുകളിലുമുള്ളവരുമാകും ഇനി ലോക ജനസംഖ്യയില്‍ കൂടുതല്‍. 2050 ആകുമ്പോള്‍ ലോകത്ത് 65 വയസോ അതില്‍ കൂടുതലോ ഉള്ളവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലും അധികമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. പ്രായമായവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കികൊണ്ട് മാത്രമേ ലോകത്ത് സുസ്ഥിര വികസനം സാധ്യമാകൂവെന്നും യുഎന്‍ വ്യഴാഴ്ച പുറത്തിറക്കിയ വേള്‍ഡ് സോഷ്യല്‍ റിപ്പോര്‍ട്ട് 2023 വ്യക്തമാക്കുന്നു.

ആയുര്‍ദൈര്‍ഘ്യം കൂടുന്നത് ആഗോള പ്രതിഭാസമാണ്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ജനനം മുതല്‍ ആരോഗ്യത്തോടെ പ്രായാധിക്യത്തിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകന്നതിലൂടെ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാവുകയുള്ളൂവെന്ന് യുഎന്‍ വ്യക്തമാക്കുന്നു. 2021ല്‍ ലോകത്ത് 65 വയസോ അതില്‍ കൂടുതലോ ഉള്ളവര്‍ 76.1 കോടിയാണ്. 2050 ആകുന്നതോടെ പ്രായമായവരുടെ എണ്ണം 160 കോടിയിലേക്ക് ഉയരും. 80 വയസിന് മുകളിലുള്ളവരുടെ എണ്ണവും ഇതോടൊപ്പം വര്‍ധിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നത് ലോകജനത നല്ല ആരോഗ്യസ്ഥിതി കൈവരിച്ചതിന്റ ഫലമായാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2021ല്‍ ജനിച്ച ഒരു കുട്ടി ശരാശരി 71 വയസ് വരെ ജീവിക്കും. സ്ത്രീകള്‍ക്കാണെണെങ്കില്‍ പുരുഷന്‍മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യവും കൂടുതലാണ്. 1950 കളില്‍ ജനിച്ച ഒരാളേക്കാള്‍ 25 വര്‍ഷം കൂടുതലാണിത്

വിദ്യാഭ്യാസത്തിന്റെ സ്വാധീനവും ജനനനിരക്ക് കുറഞ്ഞതും ആധുനിക ചികിത്സാരീതികള്‍ ലഭ്യമായാതോടെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയില്‍ ലോക ജനത എത്തിയതുമൊക്കെയാണ് പ്രായമായവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2021ല്‍ ജനിച്ച ഒരു കുട്ടി ശരാശരി 71 വയസ് വരെ ജീവിക്കും. സ്ത്രീകള്‍ക്കാണെണെങ്കില്‍ പുരുഷന്‍മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യവും കൂടുതലാണ്. 1950 കളില്‍ ജനിച്ച ഒരാളേക്കാള്‍ 25 വര്‍ഷം കൂടുതലാണിത്.

യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് പ്രായമായവരുടെ എണ്ണം ഇപ്പോള്‍ കൂടുതല്‍. എന്നാല്‍ വരുന്ന 30 വര്‍ഷത്തിനുള്ളില്‍ വടക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളില്‍ പ്രയമായവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പ്രായം കൂടിയവുടെ എണ്ണത്തിലെ വര്‍ധന അസമത്വങ്ങളിലേക്ക് നയിക്കും. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമുള്ള പുരോഗതി എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകാന്‍ ഇടയില്ലെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക ഭദ്രതയുള്ള നിരവധി പ്രായമായര്‍ ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ അസുഖങ്ങളിലോ ദാരിദ്ര്യത്തിലോ ജീവിക്കേണ്ടതായി വരുമെന്ന് യുഎന്‍ പറയുന്നു.

സമ്പദ് വ്യവസ്ഥയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുകയും പ്രായമായവരെ പരിഗണിക്കുന്ന രീതിയില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മാറ്റം വരണമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു

പ്രായം കൂടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ദീര്‍ഘകാല പരിചരണത്തിന്റെ ആവശ്യകതയിലേക്ക് കൂടിയാണ് വിരല്‍ ചുണ്ടുന്നത്. കോവിഡ് കാലത്ത് ഇത് വ്യക്തമായതാണ്. എന്നാല്‍ മിക്ക രാജ്യങ്ങള്‍ക്കും ഇതിന് ആവശ്യമായ ഫണ്ട് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. പ്രായമായവര്‍ കൂടുന്നത് ലോകത്തിന്റെ സാമ്പത്തിക ക്രമത്തെയും ബാധിക്കും. ഇവരുടെ കര്‍മശേഷി കുറവായിരിക്കും. ഉത്പാദനം നടക്കുന്നതിനേക്കാള്‍ ചെലവുകള്‍ അധികമായിരിക്കും. ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കും വേണ്ടി കൂടുതല്‍ തുക ചെലവാക്കേണ്ടതായി വരും.

പെന്‍ഷന്‍ സംവിധാനങ്ങളിലടക്കം സാമൂഹിക സുരക്ഷയ്ക്ക് ആവശ്യമായ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും എല്ലാവര്‍ക്കും തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സമ്പദ് വ്യവസ്ഥയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുകയും പ്രായമായവരെ പരിഗണിക്കുന്ന രീതിയില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മാറ്റം വരണമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ