WORLD

ഇസ്രയേലിന്റെ വംശഹത്യ തടഞ്ഞില്ല; അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ പരാതിയുമായി മനുഷ്യാവകാശ സംഘടനകൾ

വെബ് ഡെസ്ക്

ഇസ്രയേൽ നടത്തുന്ന വംശഹത്യയെ പ്രതിരോധിക്കാൻ സാധിക്കാത്തതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, രണ്ട് ക്യാബിനറ്റ് സെക്രട്ടറിമാർക്കുമെതിരെ പരാതി. ബൈഡനു പുറമെ സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കനും, പ്രതിരോധ സെക്രട്ടറിയായ ലോയ്ഡ് ഓസ്റ്റിനുമെതിരെയാണ് പരാതി. തിങ്കളാഴ്‌ചയാണ്‌ ന്യുയോർക്കിലെ ഭരണഘടനാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സെന്റര് ഫോർ കോൺസ്റ്റിറ്റുഷ റൈറ്സ് എന്ന സന്നദ്ധ സംഘടന പരാതി നൽകിയത്. പലസ്തീനിലെ മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളായാണ് പരാതി നൽകുന്നതെന്നാണ് ഇവര്‍ അറിയിച്ചു.

ഒരു മാസത്തിലധികമായി നടക്കുന്ന വംശഹത്യയിൽ 11,200 ലധികം പലസ്തീനികൾ മരിച്ചതായാണ് കണക്കാക്കുന്നത്. ഈ അതിക്രമത്തിൽ ഇസ്രായേലിന്‌ അമേരിക്കയിൽ നിന്നും ആയുധവും പണവും ലഭിക്കുന്നുണ്ട് എന്നാണ് പരാതിക്കാർ വിശ്വസിക്കുന്നത്. ഇസ്രായേലി സർക്കാരിലെ ഉദ്യോഗസ്ഥർ കൃത്യമായി വംശഹത്യയെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട് എന്നും പരാതിയുടെ ആമുഖത്തിൽ സൂചിപ്പിക്കുന്നു. മനുഷ്യരായ മൃഗങ്ങൾ പോലെയുള്ള പ്രയോഗങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പ്രതികരണങ്ങളും അതിനെ തുടർന്ന് നടക്കുന്ന കൂട്ടക്കൊലകളും ഇതൊരു വംശഹത്യതന്നെയാണെന്ന് തെളിയിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.

ഗാസയ്ക്കു നേരെ മുൻപെങ്ങുമില്ലാത്ത തരത്തിൽ ബോംബാക്രമണം ഇസ്രയേൽ ആരംഭിച്ചപ്പോഴാണ് അവർക്ക് നിരുപാധിക പിന്തുണയുമായി അമേരിക്ക രംഗത്തെത്തുന്നതെന്നും, അതിനെ തുടർന്ന് ശക്തമായ സൈനികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ പിന്തുണ അമേരിക്കയുടെ ഭാഗത്ത് നിന്ന്‌ ഇസ്രായേലിനു ലഭിച്ചു എന്നും, വംശഹത്യയെന്നു സൂചിപ്പിക്കുന്ന തരത്തിൽ മരണസംഖ്യ ഉയർന്ന സാഹചര്യത്തിലും ആ പിന്തുണ അതുപോലെ തുടര്‍ന്നുവെന്നും പരാതിക്കാർ പറയുന്നു. രണ്ടാം ലോകമഹായുദ്ധം മുതൽ തുടരുന്നതാണ് അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഈ ബന്ധമെന്നും അതുകൊണ്ട് അമേരിക്കയുടെ പിന്തുണയോടെയാണ് ഈ വംശഹത്യ നടക്കുന്നതെന്നും അവർ പറയുന്നു.

നിരുപാധികമായ സൈനിക നയതന്ത്ര പിന്തുണ നൽകുന്നതിലൂടെ, ആക്രമണങ്ങളുടെ കാഠിന്യം വർധിപ്പിക്കുന്നതിൽ പ്രസിഡന്റ് ബൈഡനും, കാബിനറ്റ് സെക്രട്ടറിമാരായ ബ്ലിങ്കണും ഓസ്റ്റിനും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ഈ പിന്തുണയിലൂടെ ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ഇടപെടലുകളിലും അമേരിക്ക തുരങ്കം വച്ചതായി പരാതിപക്കർ ആരോപിക്കുന്നു.

ഗാസയിലെ നിരവധി അമേരിക്കൻ പൗരർക്കും തങ്ങളുടെ ബന്ധുക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. "ഞങ്ങൾ നൽകുന്ന നികുതിപ്പണം ലഭിച്ചിട്ടാണ് ഇസ്രയേൽ ഞങ്ങളുടെ കുടുംബാംഗങ്ങളെ കൊള്ളുന്നത്" എന്ന് ബന്ധുക്കളെ നഷ്ടപ്പെട്ട യു എസ് പൗരയായ ലൈല അൽ ഹദ്ദാദ് അൽ ജസീറയോട് പറയുന്നു. അമേരിക്ക ഇസ്രയേലിനു നൽകുന്ന 3.8 ബില്യൺ വാർഷിക സാമ്പത്തിക സഹായം നിർത്തലാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും