WORLD

"ഇതാണ് സംഭവിക്കുക എന്ന് 100% ഉറപ്പായിരുന്നു"; ടൈറ്റനിലെ അനുഭവം ഓർത്തെടുത്ത് മുൻ സഞ്ചാരികൾ

വെബ് ഡെസ്ക്

അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ച ടൈറ്റൻ സമുദ്രപേടകം തകർന്ന് അഞ്ച് പേർ മരിച്ചതിന് പിന്നാലെ ടൈറ്റനിലെ അനുഭവം ഓർത്തെടുക്കുകയാണ് പഴയ യാത്രക്കാർ. അനുഭവങ്ങൾ പങ്കുവെക്കുന്ന ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും തങ്ങളുടെ യാത്രയിൽ പേടകത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതായോ പുറംലോകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായോ ഓർത്തെടുക്കുന്നുണ്ട്.

" ഇങ്ങനെ ഒരു അപകടം സംഭവിക്കുമെന്ന് എനിക്ക് 100% അറിയാമായിരുന്നു," ഡിസ്‌കവറി ചാനലിന് വേണ്ടി ടൈറ്റനിൽ യാത്ര ചെയ്ത ക്യാമറ ഓപ്പറേറ്റർ ബ്രയാൻ വീഡ് തന്റെ അനുഭവം പങ്കുവച്ചത് ഇങ്ങനെ. സമുദ്രപേടകം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഓഷ്യൻഗേറ്റ് സിഇഒയും സ്ഥാപകനുമായ സ്റ്റോക്ക്ടൺ റഷിനെ യാത്രക്കാർ വിവരിക്കുന്നത് അതി സൂക്ഷ്മമായി പദ്ധതികൾ തയാറാക്കുന്ന അമിത ആത്മവിശ്വാസം ഉള്ള ഒരാളായിട്ടാണ്. അദ്ദേഹത്തിന്റെ കൈകളിൽ തങ്ങൾ സുരക്ഷിതരായിരുന്നു എന്ന് മറ്റ് ചില യാത്രക്കാരും പറയുന്നു.

ഡിസ്‌കവറി ചാനലിന്റെ 'എക്സ്പെഡിഷൻ അൺനോൺ' എന്ന പരിപാടിയുടെ ഭാഗമായി ടൈറ്റാനിക്കിന്റെ ദൃശ്യങ്ങൾ പകർത്താനാണ് ബ്രെയിൻ വീഡ് 2021 മെയ് മാസത്തിൽ ടൈറ്റനിൽ സഞ്ചരിച്ചത്. ടൈറ്റന്റെ കന്നി യാത്രയായിരുന്നു അത്. എന്നാൽ യാത്ര ആരംഭിച്ചത് മുതൽ പ്രശ്നങ്ങളും ആരംഭിച്ചു. ആദ്യം പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രവർത്തനം നിലച്ചു. പിന്നാലെ കംപ്യൂട്ടറുകൾ പ്രവർത്തിക്കാതെയായി. മാതൃകപ്പലുമായുള്ള ആശയവിനിമയം നിലച്ചു. ഓഷ്യൻഗേറ്റ് സിഇഒയായ റഷ് ടച്ച് സ്‌ക്രീനുകൾ ഉപയോഗിച്ച് സിസ്റ്റം റീബൂട്ട് ചെയ്യാനും ട്രബിൾഷൂട്ട് ചെയ്യാനും ശ്രമിച്ചു.

"അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും നടന്ന കാര്യങ്ങൾ സന്തുഷ്ടനായിരുന്നില്ലെന്നും ഞങ്ങൾക്ക് മനസിലായി," വീഡ് ചൂണ്ടിക്കാട്ടി. " ഒപ്പം അദ്ദേഹം ഇത് നിസാരമാണെന്ന് പറയുകയും ഒഴിവുകിഴിവുകൾ പറയാൻ ആരംഭിക്കുകയും ചെയ്തു".

പേടകം സമുദ്രോപരിതലത്തിൽ നിന്ന് വെറും 100 അടി മാത്രം താഴേക്ക് സഞ്ചരിച്ചപ്പോഴാണ് പ്രശ്ങ്ങൾ ഉണ്ടായത്. അപ്പോൾ ഈ പേടകം എങ്ങനെയാണ് 12,500 അടി താഴേക്ക് സഞ്ചരിക്കുക എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. ഒടുവിൽ ആ യാത്ര റദ്ദാക്കി.

കപ്പലിൽ കഴിഞ്ഞ രാത്രിയിൽ ടൈറ്റന്റെ പ്രധാന ബോഡി നിർമ്മിക്കാനുള്ള കാർബൺ ഫൈബർ ഭാഗങ്ങൾ ഭാഗങ്ങൾ തനിക്ക് വലിയ കിഴിവിൽ ലഭിച്ചതാണെന്ന് റഷ് വെയ്‌സ്‌മാനോട് പറഞ്ഞിരുന്നു. വിമാനത്തിൽ ഉപയോഗിക്കാനുള്ള ഷെൽഫ്-ലൈഫ് കഴിഞ്ഞതിനാലാണ് അത് കിഴിവിൽ ലഭിച്ചത്. എന്നാൽ അത് സുരക്ഷിതമാണെന്ന് റഷ് ഉറപ്പിച്ച് പറഞ്ഞിരുന്നതായും വെയ്‌സ്‌മാൻ പറയുന്നു.

അമേരിക്കൻ നേവിയിലെ ഒരു വിദഗ്ധനെയാണ് പേടകം പരിശോധിക്കാൻ പിന്നീട് നിയോഗിച്ചത്. അദ്ദേഹം അനുകൂലമായ റിപ്പോർട്ട് നൽകി. എന്നാൽ നിർമാണത്തിന് വേണ്ടത്ര ഗവേഷണം നടത്തിയിട്ടില്ലെന്നും ഓരോ തവണ സഞ്ചരിച്ചു കഴിയുന്തോറും പ്രവർത്തനക്ഷമത കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "സമുദ്രപേടകത്തിന്റെ സാങ്കേതിക വിദ്യയിൽ 100 ശതമാനം വിശ്വസിക്കുന്ന ആളായിരുന്നു റഷ്. അതിനായി തന്റെ ജീവിതം സമർപ്പിക്കാൻ പോലും അദ്ദേഹം തയ്യാറായിരുന്നു. ടൈറ്റനിൽ താഴേക്ക് പോകുന്തോറും അത് കൂടുതൽ ദുർബലമാകുന്നതായാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. പിന്നെ ഒരിക്കൽ പോലും യാത്രയെ കുറിച്ച് ചിന്തിച്ചില്ല" വീഡ് വ്യക്തമാക്കി.

'ട്രാവൽ വീക്കിലി'യുടെ എഡിറ്റർ ഇൻ ചീഫ് ആർണി വെയ്‌സ്‌മാന്റെ അനുഭവവും സമാനമാണ്. മെയ് അവസാനത്തോടെ ടൈറ്റന്റെ മാതൃകപ്പലിൽ ഒരാഴ്ച ചെലവഴിച്ചിട്ടും അദ്ദേഹത്തിന് ടൈറ്റനിൽ കയറാനായില്ല. മോശം കാലാവസ്ഥയായിരുന്നു കാരണം. കാലാവസ്ഥ തെളിഞ്ഞതോടെ സമുദ്രപേടകത്തിൽ കയറിയെങ്കിലും യാത്ര നടന്നില്ല. ശക്തമായ തിരമാലകളും കാറ്റും മഞ്ഞുമായിരുന്നു കമ്പനി കാരണമായി പറഞ്ഞത്. സമുദ്രപേടകം യാത്രയ്ക്ക് തയ്യാറായിരുന്നോ എന്ന് തന്നെ തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് വെയ്‌സ്‌മാൻ പറയുന്നു.

ടൈറ്റന്റെ പ്രധാന ഭാഗം നിർമിക്കാനുള്ള കാർബൺ ഫൈബർ പഴക്കം മൂലം വിമാനങ്ങളിൽ ഉപയോഗിക്കാനാകാത്തതിനാൽ വിലക്കുറവിൽ ലഭിച്ചതാണെന്ന് റഷ് പറഞ്ഞതായി വെയ്‌സ്‌മാൻ ഓർക്കുന്നു. എന്നാൽ അവ സുരക്ഷിതമാണെന്നും റഷ് ഉറപ്പിച്ച് പറഞ്ഞിരുന്നതായി വെയ്‌സ്‌മാൻ പറയുന്നു.

യാത്രയിലെ അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും റഷിലും കമ്പനിയിലും വിശ്വാസം തോന്നിയിരുന്നു എന്നാണ് "ദ സിംസൺസ്" ടെലിവിഷൻ ഷോയുടെ എഴുത്തുകാരനായ മൈക്ക് റെയ്സ് യാത്രയെക്കുറിച്ച് പറഞ്ഞത്. ഓഷ്യൻഗേറ്റിനൊപ്പം താൻ മൂന്ന് യാത്രകൾ നടത്തിയിട്ടുണ്ടെന്നും കമ്പനി സുരക്ഷയെ വളരെ ഗൗരവമായാണ് എടുത്തിട്ടുള്ളതെന്നും റെയ്സ് പറയുന്നു. പര്യവേഷണത്തിൽ താൻ വ്യത്യസ്‌ത മാനസികാവസ്ഥയിലായിരുന്നുവെന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “നിങ്ങൾക്ക് ഒരിക്കലും വിശക്കില്ല, ദാഹിക്കില്ല. അവർക്ക് ബോർഡിൽ ഒരു കുളിമുറി ഉണ്ട്. അതൊരിക്കലും ഉപയോഗിച്ചിട്ടില്ല. നിങ്ങൾ വ്യത്യസ്തമായ ഒരു വ്യക്തിയായി മാറുന്നു. നിങ്ങൾ ചിലപ്പോൾ മരിച്ചുപോകുമെന്ന് പോലും നിങ്ങൾക്ക് തോന്നും, എന്നാൽ അതൊരിക്കലും നിങ്ങളെ ഭയപ്പെടുത്തില്ല," അദ്ദേഹം പറഞ്ഞു.

ടൈറ്റനുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതെല്ലാം ഒരു തകരാണോ എന്ന് പറയാൻ സാധിക്കില്ല. ഉദാഹരണത്തിന്, ഒരു സെൽഫോൺ സേവനം നഷ്‌ടപ്പെടുന്നത് പോലെ ആശയവിനിമയ സംവിധാനങ്ങൾ എല്ലായ്പ്പോഴും പ്രവർത്തിച്ചുകൊള്ളണമെന്നില്ല. മുങ്ങിപ്പോയ ടൈറ്റാനിക്കിന് സമീപം സമുദ്രത്തിന്റെ അടിത്തട്ടിൽ എത്തിയപ്പോൾ ടൈറ്റന്റെ കോമ്പസും ക്രമരഹിതമായ ചലിക്കാൻ തുടങ്ങി, ഇത് കാന്തിക പ്രഭാവത്തിലെ മാറ്റം മൂലമാകാം റെയ്സ് വ്യക്തമാക്കി.

ജർമ്മനിയിൽ നിന്നുള്ള വിരമിച്ച ബിസിനസുകാരനും സാഹസികനുമായ ആർതർ ലോയ്ബൽ, മരിച്ച റഷിനും ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജലെറ്റിനുമൊപ്പം മുൻപ് ടൈറ്റനിൽ യാത്ര ചെയ്തിട്ടുണ്ട്. അടഞ്ഞ മുറിയോട് ഭയമുള്ള ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ടൈറ്റാനിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ലോയ്ബൽ ചൂണ്ടിക്കാട്ടുന്നു. " നിങ്ങൾക്ക് നിൽക്കണോ മുട്ടുകുത്താനോ സാധിക്കില്ല. വളരെ അടുത്തടുത്തായി ഇരിക്കാൻ മാത്രമാണ് സാധിക്കുക" അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ യാത്രയിൽ പേടകത്തിന്റെ ഭാരം സന്തുലിതമാക്കാൻ സാധിക്കാത്തതിനാൽ ചെറിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. പത്തര മണിക്കൂർ എടുത്താണ് യാത്ര പൂർത്തിയാക്കിയത് എന്നും ആർതർ ലോയ്ബൽ ഓർത്തെടുത്തു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ