WORLD

ഫ്രാൻ‌സിൽ പ്രതിഷേധം കടുക്കുന്നു; വിമാനത്താവളങ്ങളും റെയിൽവേ ട്രാക്കുകളും പ്രതിഷേധക്കാർ ഉപരോധിച്ചു

പ്രതിഷേധങ്ങളെ യുഎസ് ക്യാപിറ്റോൾ ആക്രമണത്തോട് ഉപമിച്ചുകൊണ്ടുള്ള മാക്രോണിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായത്

വെബ് ഡെസ്ക്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പുതിയ പെൻഷൻ നയത്തിനെതിരെയുള്ള പ്രതിഷേധം കടുക്കുന്നു. പെൻഷൻ പ്രായം ഉയർത്താനുള്ള ബിൽ, പാർലമെന്റിൽ വോട്ടെടുപ്പിന് വയ്ക്കാതെ പാസാക്കിയതിനെതിരെ ആരംഭിച്ച പ്രക്ഷോഭം ഏഴ് ദിവസം കടന്നിരിക്കുകയാണ്. പ്രതിഷേധക്കാർ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം തടയുകയും റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുകയും ചെയ്തു. ഫ്രാൻസിലുടനീളം നടക്കുന്ന പ്രകടനത്തിൽ പലയിടത്തും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഒരിടത്ത് പോലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. പ്രതിഷേധങ്ങളെ യുഎസ് ക്യാപിറ്റോൾ ആക്രമണത്തോട് ഉപമിച്ചുകൊണ്ടുള്ള മാക്രോണിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായത്.

പ്രത്യേക അധികാരം ഉപയോഗിച്ച് ബിൽ പാർലമെന്റിൽ വോട്ടെടുപ്പിന് വയ്ക്കാതെ പാസാക്കുകയായിരുന്നു. ഇതോടെയാണ് ജനുവരി മുതൽ സമാധാനപരമായി നടന്നുകൊണ്ടിരുന്ന പ്രതിഷേധം കലുഷിതമായത്

വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിൽ, പടിഞ്ഞാറൻ നഗരമായ നാന്റിൽ പോലീസ് കണ്ണീർ വാതകവും റെന്നിൽ ജലപീരങ്കിയും ഉപയോഗിച്ചു. റോയ്സി ഷാൾ ഡിഗൊൾ വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി തൊഴിലാളികൾ ആക്രമണം നടത്തി. "വളരെയധികം ദേഷ്യത്തിലാണ് ജനങ്ങൾ" അക്രമാസക്തമായേക്കാവുന്ന സാഹചര്യമാണ് നിലവിലെന്ന് ട്രേഡ് യുണിയനായ സിജിടിയുടെ നേതാവ് പറഞ്ഞു. പ്രതിഷേധക്കാരോട് ശാന്തരാകാൻ പറയുന്നുണ്ടെങ്കിൽ മാക്രോണിന്റെ പരാമർശം കാര്യങ്ങളെ കൂടുതൽ കുഴപ്പിച്ചുവെന്നാണ് യൂണിയൻ നേതാക്കൾ ആരോപിക്കുന്നത്.

ബുധനാഴ്ചയാണ് ആഴ്ചകൾ നീണ്ട മൗനത്തിനൊടുവിൽ മാക്രോൺ ജനകീയ പ്രതിഷേധങ്ങളോട് പ്രതികരിച്ചത്. പ്രതിഷേധങ്ങളെ തള്ളി പറഞ്ഞ മാക്രോൺ, തന്റെ പുതിയ നയത്തിൽ തന്നെ ഉറച്ച് നിന്നു. ഈ വർഷം അവസാനത്തോടെ ബിൽ നടപ്പിലാക്കുമെന്നും മാക്രോൺ പറഞ്ഞിരുന്നു. അഭിപ്രായ സർവേകളിൽ ഭൂരിപക്ഷ വോട്ടർമാരും പെൻഷൻ പ്രായം, 62 ൽ നിന്ന് 64 ആക്കുന്നതിനെ എതിർത്തിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പ്രത്യേക അധികാരം ഉപയോഗിച്ച് ബിൽ പാർലമെന്റിൽ വോട്ടെടുപ്പിന് വയ്ക്കാതെ പാസാക്കുകയായിരുന്നു. ഇതോടെയാണ് ജനുവരി മുതൽ സമാധാനപരമായി നടന്നുകൊണ്ടിരുന്ന പ്രതിഷേധം കലുഷിതമായത്.

നിയമം പിൻവലിക്കാൻ യൂണിയനുകൾ സർക്കാരിനുമേൽ കൂടുതൽ സമ്മർദം ചെലുത്താൻ തുടങ്ങിയതോടെ വ്യാഴാഴ്ചയും വൈദ്യുതി ഉത്പാദനത്തിന്റെ തോതിൽ കുറവുണ്ടായി. വിമാന സർവീസുകൾ കുറയ്ക്കുന്നത് തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു.

2018ൽ ഫ്രാൻ‌സിൽ അരങ്ങേറിയ 'യെല്ലോ വെസ്റ്റ്' പ്രതിഷേധങ്ങൾക്ക് ശേഷം മാക്രോൺ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിഷേധമാണ് നിലവിൽ നടക്കുന്നത്. പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തതിനാൽ പ്രതിഷേധം പതിയെ തണുക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പ്രത്യേകിച്ചും പണപ്പെരുപ്പം കൂടി ഉയരുന്ന സാഹചര്യത്തിൽ. പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയല്ല പക്ഷേ ഇതുമായി മുമ്പോട്ട് പോയേ തീരുവെന്ന് തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍