WORLD

'സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല' എന്ന് നെതന്യാഹു; സൈനികനീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ ജീവനോടെ കിട്ടില്ലെന്ന് ഹമാസ്

വെബ് ഡെസ്ക്

വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളെ രക്ഷപ്പെടുത്താനുള്ള ശ്രമമങ്ങള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധം സര്‍ക്കാരിനെതിരെ ഇസ്രയേലില്‍ തുടരുന്നതിനിടെ 'സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല' എന്ന മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇസ്രയേലി മാധ്യമം ഹാരറ്റ്സിന്റെ മുഖപ്രസംഗത്തില്‍ ഉള്‍പ്പെടെ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ക്കൂടിയാണ് ഈ പ്രതികരണം.

ബന്ദികളുടെ മരണത്തില്‍ പ്രധാന പങ്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനാണ്. ഇസ്രയേലിന്റെ കാവല്‍ക്കാരനെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന നെതന്യാഹുവിന്റെ ചരിത്രം രചിക്കപ്പെടുക ബന്ദികളുടെ ചോരയിലാകും. നെതന്യാഹു കാവല്‍ക്കരനല്ല, കാലനാണെന്നുമായിരുന്നു 'ഇസ്രയേലി ജനത സത്യം തിരിച്ചറിയുന്ന നിമിഷം' എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

അതേസമയം, ഗാസ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. യുഎന്‍ആര്‍ഡബ്ല്യുഎ സ്‌കൂള്‍ അഭയകേന്ദ്രത്തിന് മുന്നില്‍ ബ്രെഡ് വില്‍പനക്കാരന്റെ മുന്നില്‍ ക്യൂ നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് വഫാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേല്‍ സൈനികസമ്മര്‍ദം തുടര്‍ന്നാല്‍ ഗാസയില്‍ തടവിലാക്കപ്പെട്ടവര്‍ ശവപ്പെട്ടികളില്‍ ഇസ്രയേലിലേക്ക് മടങ്ങുമെന്ന് പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്‌റെ സായുധ വിഭാഗം പറഞ്ഞു. കരാറില്‍ ഏര്‍പ്പെടുന്നതിനു പകരം സൈനികസമ്മര്‍ദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കണമെന്ന നെതന്യാഹുവിന്‌റെ സമ്മര്‍ദം അര്‍ഥമാക്കുന്നത് അവര്‍ ശവപ്പെട്ടികളില്‍ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുമെന്നാണ്. അവരെ ജീവനോടെ വേണോ അതോ മൃതദേഹമായി വേണോ എന്നത് അവരുടെ കുടുംബങ്ങള്‍ തിരഞ്ഞെടുക്കണം-ഖസ്സാം ബ്രിഗേഡിന്‌റെ വക്താവ് അബു ഒബൈദ പ്രസ്താവനയില്‍ പറഞ്ഞു. ആറ് തടവുകാരുടെ മൃതദേഹം ഇസ്രയേല്‍ കണ്ടെടുത്ത് രണ്ട് ദിവസത്തിനുശേഷമായിരുന്നു അബുവിന്‌റെ പ്രസ്താവന.

തടവുകാരുടെ ഇടപാട് മനഃപൂര്‍വം തടസപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ ബന്ദികളാക്കിയവരുടെ മരണത്തിന് നെതന്യാഹുവിനും സൈന്യത്തിനും പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. തെക്കന്‍ ഗാസയിലെ റഫാ മേഖലയിലെ തുരങ്കത്തില്‍നിന്ന് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹം കണ്ടെടുത്ത് അവരെ ഹമാസ് കൊലപ്പെടുത്തിയതായി നെതന്യാഹു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഖസ്സാം ബ്രിഗേഡിന്‌റെ പ്രസാതവന വന്നത്.

'അവരെ ജീവനോടെ തിരികെ കൊണ്ടുവരാന്‍ സാധിക്കാത്തതിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു' മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം ഇസ്രയേലില്‍ തുടരുന്നതിനിടെ നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് ഹമാസ് വലിയ വില നല്‍കേണ്ടിവരകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആറ് തടവുകാരും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇസത് റിഷെക് പറഞ്ഞു. അതേസയമസം, നെതന്യാഹുവിന്‌റെ സര്‍ക്കാര്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കില്‍ അവരെ ജീവനോടെ കിട്ടുമായിരുന്നെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ജെനിൻ അഭയാർഥി ക്യാമ്പിലെ ഇസ്രയേൽ ഉപരോധം ആറാം ദിവസത്തിലേക്ക് കടന്നതോടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലിൻ്റെ വലിയ തോതിലുള്ള റെയ്ഡുകളിൽ മരിച്ചവരുടെ എണ്ണം കുറഞ്ഞത് 30 ആയി. ഇത് ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇൻ്റർനെറ്റോ ലഭ്യമല്ലാത്ത അവസ്ഥയില്‍ പലസ്തീനെ എത്തിച്ചിരിക്കുകയാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്