പുലിറ്റ്സര്‍ ജേതാവും പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റുമായ കോര്‍മാക് മക്കാര്‍ത്തി അന്തരിച്ചു. 89 വയസ്സായിരുന്നു. ദി റോഡ്, ബ്ലഡ് മെറിഡിയര്‍, ഓള്‍ ദി പ്രെറ്റി ഹോഴ്‌സ്, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശ്‌സ്തമായ നോവലുകള്‍. ന്യൂ മെക്സിക്കോയിലെ സാന്റാ ഫെയില്‍ വച്ച് വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു മരണം.
ഓള്‍ ദി പ്രറ്റി ഹോഴ്സ്, നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍ എന്നിവയാണ് കോര്‍മാര്‍ക്ക് മെക്കാര്‍ത്തിയുടെ നിരൂപക പ്രശംസ നേടിയ മറ്റ് രണ്ട് പുസ്തകങ്ങള്‍
മക്കാര്‍ത്തിയുടെ ഭൂരിഭാഗം കൃതികളും ജനപ്രീതി നേടിയതായിരുന്നു. ഏറ്റവും ശ്രദ്ധേയമായ നോവല്‍ 'ദ റോഡ്' ആണ് കോര്‍മാര്‍ക്ക് മെക്കാര്‍ത്തിക്ക് പുലിറ്റിസര്‍ പ്രൈസ് നേടിക്കൊടുക്കുന്നത്. 2006 ല്‍ പ്രസിദ്ധീകരിച്ച 'ദ റോഡ്' മക്കാര്‍ത്തിയുടെ പത്താമത്തെ നോവലായിരുന്നു.
ഒരു പിതാവും മകനും നടത്തിയ യാത്രയാണ് ഈ നോവലിന്റെ പശ്ചാത്തലം. ഓള്‍ ദി പ്രറ്റി ഹോഴ്സ്, നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍ എന്നിവയാണ് കോര്‍മാര്‍ക്ക് മെക്കാര്‍ത്തിയുടെ നിരൂപക പ്രശംസ നേടിയ മറ്റ് രണ്ട് പുസ്തകങ്ങള്‍. ഇവ രണ്ടും പിന്നീട് സിനിമകളായി മാറി. പാശ്ചാത്യ അപ്പോക്കലിപ്റ്റിക് ശൈലി അവലംബിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളും.
പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റായ വില്യം ഫോക്കറോടാണ് പലരും മെക്കാര്‍ത്തിയെ താരതമ്യം ചെയ്തിരുന്നത്. മക്കാര്‍ത്തിയുടെ നോവലുകളുടെ ആശയങ്ങളെല്ലാം വില്യം ഫോക്കറുടേത് പോലെ വളരെ അക്രമാസക്തവുമായിരുന്നു. ഭൂതകാലം എങ്ങനെയാണ് വര്‍ത്തമാനകാലത്തെ കീഴടക്കിയെന്നത് വളരെ നാടകീയമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അക്രമാസക്തവും രക്തച്ചൊരിച്ചിലുകളുമുള്ള ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ നോവലില്‍ അധികവും
1965 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവലായ 'ദി ഓര്‍ച്ചാര്‍ഡ് കീപ്പര്‍' പുറത്തിറക്കുന്നത്. 1985 ല്‍ പുറത്തിറക്കിയ 'ബ്ലഡ് മെറിഡിയന്‍' നോവലിലാണ് അദ്ദേഹം നിരൂപക പ്രശംസ നേടുന്നത്. 1950 കളിലെ ടെക്‌സ് മെക്‌സിക്കോ അതിര്‍ത്തിയിലെ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയായിരുന്നു അത്. അക്രമാസക്തവും രക്തച്ചൊരിച്ചിലുകളുമുള്ള ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ നോവലില്‍ അധികവും.