റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ 
WORLD

'റഷ്യ- യുക്രെയ്ന്‍ വിഷയം ആഗോള പ്രതിസന്ധിയാക്കിയത് പാശ്ചാത്യ രാജ്യങ്ങള്‍'; പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പുടിൻ

വെബ് ഡെസ്ക്

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ പഴിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. യുക്രെയ്നില്‍ യുദ്ധം ആളിക്കത്തിച്ചത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണെന്ന് റഷ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പുടിൻ പറഞ്ഞു. റഷ്യയും യുക്രെയ്നും തമ്മിലുള്ള പ്രശ്നങ്ങളെ ആഗോള പ്രതിസന്ധിയാക്കിയത് അവരാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. 2021 ഫെബ്രുവരി 24നാണ് യുക്രെയ്നില്‍ റഷ്യ പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിച്ചത്.

എന്തുകൊണ്ടാണ് യുക്രെയ്നില്‍ പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിച്ചതെന്ന് വിശദീകരിച്ചുകൊണ്ടാണ് പുടിന്‍ പ്രസംഗം ആരംഭിച്ചത്. യുക്രെയ്ന് ആണവായുധങ്ങൾ നൽകുന്നതിനെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും പരസ്യമായി സംസാരിക്കുകയാണെന്ന് പുടിന്‍ വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, യുക്രെയ്നൊപ്പം നിന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുതലെടുപ്പ് നടത്തുകയാണ്. യുക്രെയ്നാണ് യുദ്ധം ആരംഭിച്ചതെന്നും അതിനെ അടിച്ചമർത്താനാണ് റഷ്യ ശ്രമിച്ചതെന്നുമാണ് പുടിന്റെ വാദം.

ജനഹിത പരിശോധനയിലൂടെ റഷ്യയ്‌ക്കൊപ്പം ചേർന്ന ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഖേഴ്സണ്‍, സാപോറീഷ്യ പ്രദേശങ്ങളിലെ ജനങ്ങളോട് പുടിന്‍ നന്ദി അറിയിച്ചു. യുദ്ധത്തിന്റെ ഭീകരത കുറയ്ക്കാനും സ്വന്തം ഭാവി സുരക്ഷിതമാക്കാനും ജനങ്ങള്‍ മുന്‍കൈയെടുത്തതിനെ പുടിന്‍ പ്രശംസിച്ചു.

എന്നാൽ, പ്രസംഗത്തിലുടനീളം പുടിൻ നുണപറയുകയാണെന്ന് യുക്രെയ്ന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പാശ്ചാത്യ രാജ്യങ്ങളും യുക്രെയ്നും റഷ്യയുമായി യുദ്ധത്തിന് തയ്യാറായിരുന്നെന്ന പുടിന്റെ വാദം പച്ചക്കള്ളമാണെന്ന് അവര്‍ ആരോപിച്ചു.യുക്രെയ്നെതിരായ നടപടിയില്‍ റഷ്യയ്ക്ക് യാതൊരു പങ്കുമില്ലാത്ത രീതിയിലാണ് പുടിന്റെ വാദങ്ങളെന്നും വിമര്‍ശനം ഉയര്‍ന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്