WORLD

പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്‌നുമെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാം; ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

ആണവ ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ ആണവ ഇതര രാഷ്ട്രത്തിനെതിരെ ആണവായുധം പ്രയോഗിക്കുന്നത് റഷ്യ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വെബ് ഡെസ്ക്

പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ 1,000-ാം ദിവസത്തിലാണ് പുടിന്‍ ഉത്തരവില്‍ ഒപ്പിട്ടത്. റഷ്യയ്ക്കുള്ളിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക ഉക്രെയ്‌ന് അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ സുപ്രധാന നീക്കം.

ആണവ ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ ആണവ ഇതര രാഷ്ട്രത്തിനെതിരെ ആണവായുധം പ്രയോഗിക്കുന്നത് റഷ്യ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

'ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ഒരു ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. യുക്രെയ്‌നെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം.

റഷ്യ ആണവായുധങ്ങളെ പ്രതിരോധ മാര്‍ഗമായാണ് കാണുന്നത്. പ്രതികരിക്കാന്‍ റഷ്യ നിര്‍ബന്ധിതരായാല്‍ തോന്നിയാല്‍ ആണവായുധം പ്രയോഗിക്കേണ്ടി വരുമെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രെയ്നിനെതിരായ ഏകദേശം മൂന്ന് വര്‍ഷത്തെ യുദ്ധത്തിനിടെ പുടിന്‍ പലതവണ ആണവ ഭീഷണി പുറപ്പെടുവിച്ചിരുന്നു. പരമ്പരാഗത ആയുധങ്ങള്‍ മാത്രമാണെങ്കിലും വലിയ വ്യോമാക്രമണമുണ്ടായാല്‍ ആണവ ആക്രമണത്തിന് റഷ്യ തയാറാകുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live