WORLD

യുക്രെയ്‌ൻ അധിനിവേശത്തിൽ നിന്ന് പിന്മാറിയാൽ പുടിൻ കൊല്ലപ്പെടും: ഇലോൺ മസ്‌ക്

യുക്രെയിനായി കൂടുതൽ ധന സഹായങ്ങൾ ചിലവഴിക്കുന്നത് ഒരു തരത്തിലും ഉപകാരപ്പെടില്ലെന്നും മസ്‌ക്

വെബ് ഡെസ്ക്

യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിന്മാറിയാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കൊല്ലപ്പെടുമെന്ന് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. അധിനിവേശം അവസാനിപ്പിക്കാൻ പുടിൻ സമ്മർദ്ദത്തിലാണെന്ന് താൻ വിശ്വസിക്കുന്നു. എന്നാൽ യുദ്ധത്തിൽ പുടിൻ പരാജയപ്പെടാൻ യാതൊരു വഴിയുമില്ലെന്നും മസ്‌ക് പറഞ്ഞു. യുക്രെയ്‌നിന് അധിക യുദ്ധകാല സഹായം നൽകുന്ന കരട് ബില്ലിനെ എതിർത്ത യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാരുമായി എക്‌സ് സ്‌പേസിനെക്കുറിച്ച് നടത്തിയ ചർച്ചയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.

അധിനിവേശം ചെറുത്ത് യുക്രെയ്ൻ വിജയം വരുമെന്ന് വിശ്വസിക്കുന്നവർ ഒരു ഫാന്റസി ലോകത്താണ് ജീവിക്കുന്നതെന്ന് ചർച്ചയിൽ വിസ്കോൺസിൻ സംസ്ഥാന പ്രതിനിധിയായ റോൺ ജോൺസൺ പറഞ്ഞതിനോട് ചേർത്താണ് പുടിൻ അഭിപ്രായങ്ങൾ പങ്ക് വെച്ചത്. മസ്‌കിനൊപ്പം മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി വിവേക് ​​രാമസ്വാമി, ക്രാഫ്റ്റ് വെഞ്ചേഴ്‌സ് എൽഎൽസിയുടെ സഹസ്ഥാപകൻ ഡേവിഡ് സാക്സ്, വിസ്കോൺസിൻ സംസ്ഥാന പ്രതിനിധികളായ റോൺ ജോൺസൺ, ഒഹായോയിലെ ജെഡി വാൻസ്, യൂട്ടായിലെ മൈക്ക് ലീ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

യുക്രെയിനായി കൂടുതൽ ധന സഹായങ്ങൾ ചിലവഴിക്കുന്നത് ഒരു തരത്തിലും ഉപകാരപ്പെടില്ലെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. "യുദ്ധം നീട്ടുന്നത് ഒരു തരത്തിലും യുക്രെയ്ൻ നല്ലതല്ല, അതിനാൽ തന്നെ അമേരിക്കയുടെ സഹായവും യുക്രെയ്ന് ഉപകാരപ്പെടില്ല," മസ്‌ക് അവകാശപ്പെട്ടു. യുദ്ധത്തിൽ താൻ പുടിനെ പ്രതിരോധിക്കുന്നു എന്ന ആരോപണങ്ങൾ അസംബന്ധമാണെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

2022 ഫെബ്രുവരി 24 നാണ് റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്. 2023 സെപ്റ്റംബറിൽ, ഒരു സൈനിക ആക്രമണത്തിനിടെ സ്‌പേസ് എക്‌സിൻ്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്റ്റാർലിങ്ക് സജീവമാക്കാനുള്ള യുക്രെയ്‌ൻ സർക്കാരിന്റെ അടിയന്തര അഭ്യർത്ഥന മസ്‌ക് നിരസിച്ചിരുന്നു. യുദ്ധം കൂടുതൽ ഭീകരമാകാനും സംഘർഷം രൂക്ഷമാക്കാനും ഇത് ഇടയാക്കുമെന്ന ഭയം മൂലമാണ് അഭ്യർത്ഥന നിരസിച്ചതെന്നാണ് മസ്‌ക് അഭിപ്രായപ്പെട്ടത്.

യുദ്ധത്തിൽ വിജയിക്കാനുള്ള യുക്രെയ്‌നിൻ്റെ കഴിവിനെ സംശയിക്കുകയും സഹായത്തിനായുള്ള യുക്രേനിയൻ പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്കിയുടെ അഭ്യർത്ഥനകളെ പരിഹസിക്കുകയും ചെയ്തുകൊണ്ട് എക്‌സിൽ മുമ്പും മസ്‌ക് സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയിനിൽ നിന്നും കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളിൽ നിന്നും ഇത്തരം പരാമർശങ്ങൾ രൂക്ഷമായ വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്തിട്ടുണ്ട്.

രാഹുലിന്റെ ലീഡ് 15,000 കടന്നു, പാലക്കാട് വമ്പന്‍ മുന്നേറ്റവുമായി യുഡിഎഫ് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്