WORLD

അന്തർവാഹിനിയിൽ ശേഷിക്കുന്നത് ഒന്നര ദിവസത്തേക്കുള്ള ഓക്സിജൻ മാത്രം, അന്വേഷണം ഊർജിതം; കാണാതായവരിൽ മൂന്ന് ശതകോടീശ്വരന്മാരും

പാക്കിസ്താൻ വ്യവസായിയും മകനും ബ്രിട്ടീഷ് വ്യസായിയും അന്തർ വാഹിനി കമ്പനിയുടെ സി ഇ ഒയും ഫ്രഞ്ച് യാത്രികനുമാണ് സംഘത്തിലുള്ളത്

വെബ് ഡെസ്ക്

മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി സഞ്ചാരികളുമായി പോയ അന്തര്‍വാഹിനിക്കായി അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നു. ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ സഞ്ചാരികളുമായി പോകുന്ന അന്തര്‍വാഹിനിയാണ് കാണാതായത്. കപ്പല്‍ വെള്ളത്തില്‍ മുങ്ങി ഏകദേശം ഒരു മണിക്കൂര്‍ 45 മിനിറ്റിന് ശേഷം അന്തര്‍വാഹിനിയുമായുള്ള സഹ കപ്പൽ ഐസ്ബ്രക്കറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

അഞ്ചുപേരുമായി യാത്ര തിരിച്ച അന്തര്‍വാഹിനിക്കായി ന്യൂഫൗണ്ട്ലാന്‍ഡ് മേഖലയില്‍ അമേരിക്കൻ കനേഡിയന്‍ നാവികസേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. ഇന്നലെയാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരടങ്ങുന്ന സംഘവുമായി പോയ അന്തർവാഹിനി കാണാതായത്. അന്തർവാഹിനിയിൽ ഏതാണ്ട് 40 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ഇനി അവിശേഷിക്കുന്നുള്ളൂ എന്നാണ് അമേരിക്കൻ കോസ്റ്റ്ഗാർഡ് വ്യക്തമാക്കുന്നത്. അതിനാൽ രണ്ട് ദിവസത്തിനകം അന്തർവാഹിനികണ്ടെത്താൻ തിരച്ചിൽ വ്യാപിപ്പിച്ചെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ആരോക്കെയായിരുന്നു അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്

കാണാതായ അന്തര്‍ വാഹിനിയില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പാകിസ്താൻ വ്യവസായിയും മകനും, ബ്രിട്ടീഷ് വ്യവസായിയും അന്തർ വാഹിനി കമ്പനിയുടെ സി ഇ ഒയും ഫ്രഞ്ച് യാത്രികനുമാണ് സംഘത്തിലുള്ളത്. ബ്രിട്ടീഷ് ശതകോടീശ്വരനും സഞ്ചാരിയുമായ ഹാമിഷ് ഹാര്‍ഡിങ്ങും പാകിസ്താന്‍ വ്യവസായി ഷഹ്‌സാദ ദാവൂദും മകന്‍ സുലൈമാനും അന്തര്‍വാഹിനിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് പര്യവേഷകനായ പോള്‍ ഹെന്റി നര്‍ജിയോലെറ്റും കപ്പലില്‍ ഉണ്ട്. ഓഷ്യന്‍ ഗെയ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റോക്റ്റന്‍ റഷ് ആണ് സംഘത്തിലെ മറ്റൊരാൾ.

ബഹിരാകാശത്തേക്ക് പറന്ന് മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ പ്രശസ്ത പര്യവേഷകനാണ് എയര്‍ക്രാഫ്റ്റ് സ്ഥാപനമായ ആക്ഷന്‍ ഏവിയേഷന്റെ ചെയര്‍മാനായ 58 കാരന്‍ ഹാമിഷ് ഹാര്‍ഡിങ്ങ്. ഹാര്‍ഡിങ്ങിനെ സംബന്ധിച്ചിടത്തോളം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്കുള്ള യാത്ര സാഹസികതകളുടെ പുതിയ ഏടായിരുന്നു. മൂന്ന് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഹാര്‍ഡിങ് രണ്ട് തവണ ദക്ഷിണധ്രുത്തിലെത്തി. 2022ൽ ബഹിരാകാശത്തേക്ക് പറന്നു.

കഴിഞ്ഞ ദിവസം ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെന്റ് ജോണ്‍സില്‍ നിന്ന് പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് പര്യവേഷണ സംഘത്തില്‍ താനുണ്ടായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. കാണാതായ അന്തര്‍വാഹിനിയില്‍ മകന്‍ ഉണ്ടെന്ന് ഹാമിഷ് ഹാര്‍ഡിങ്ങിന്റെ പിതാവ് ബയാന്‍ സാസ് അപകടശേഷം ഫേസ്ബുക്കില്‍ കുറിച്ചു.ഷഹ്‌സാദ ദാവൂദും മകന്‍ സുലൈമാനും അറ്റ്‌ലാന്റിക് സമുദ്രത്തിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയില്‍ കാണാതായതായി കുടുംബമാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

പാകിസ്താനിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നില്‍ നിന്നുള്ള ഷഹ്സാദ ദാവൂദ് കാലിഫോര്‍ണിയയിലെ ഗവേഷണ സ്ഥാപനമായ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയാണ്. ഭാര്യ ക്രിസ്റ്റീനോടും മക്കളായ സുലെമാനും അലീനയ്ക്കുമൊപ്പം അദ്ദേഹം ബ്രിട്ടനില്‍ താമസിച്ചുവരുകയായിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ദാവൂദ് ഗ്രൂപ്പിന്റെ ഭാഗമായ ദാവൂദ് ഹെര്‍ക്കുലീസ് കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി